എട്ട് ഫോറും പത്ത് സിക്സറുകളും അടങ്ങുന്നതാണ് ഹര്‍ദ്ദിക്കിന്റെ ഇന്നിംഗ്സ്. പാണ്ഡ്യയുടെ വെടിക്കെട്ടിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത റിലയന്‍സ് വണ്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തു

മുംബൈ: ഐപിഎല്ലിന് മുമ്പ് വെടിക്കെട്ട് സെഞ്ചുറിയുമായി ഹര്‍ദ്ദിക് പാണ്ഡ്യ. പരിക്കിനെത്തുടര്‍ന്ന് അഞ്ച് മാസത്തെ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ പാണ്ഡ്യ ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ സിഎജിക്കെതിരെ റിലയന്‍സ് വണ്ണിനായി 39 പന്തില്‍ 105 റണ്‍സടിച്ചാണ് തിരിച്ചുവരവ് ആഘോഷമാക്കിയത്. 37 പന്തിലാണ് പാണ്ഡ്യ സെഞ്ചുറിയിലെത്തിയത്.

Scroll to load tweet…

എട്ട് ഫോറും പത്ത് സിക്സറുകളും അടങ്ങുന്നതാണ് ഹര്‍ദ്ദിക്കിന്റെ ഇന്നിംഗ്സ്. പാണ്ഡ്യയുടെ വെടിക്കെട്ടിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത റിലയന്‍സ് വണ്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തു. ആദ്യ മത്സരത്തില്‍ ബാങ്ക് ഓഫ് ബറോഡക്കെതിരെ 25 പന്തില്‍ 38 റണ്‍സും മൂന്ന് വിക്കറ്റും വീഴ്ത്തി പാണ്ഡ്യ തിളങ്ങിയിരുന്നു.

Scroll to load tweet…

തുടര്‍ച്ചയായ രണ്ട് വെടിക്കെട്ട് ഇന്നിംഗ്സുകളോടെ മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് പാണ്ഡ്യ പരിഗണിക്കപ്പെടുമെന്ന് ഇതോടെ ഉറപ്പായി.