
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിമൂന്നാം സീസണ്‍ കൊവിഡ് 19 ആശങ്കകളെ തുടര്‍ന്ന് മാറ്റിവച്ചേക്കും എന്ന് റിപ്പോര്‍ട്ട്. കൊവിഡിനെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താനും ടീം ഉടമകള്‍ നിര്‍ദേശം മുന്നോട്ടുവെച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 15 വരെ വിസകള്‍ തടഞ്ഞുവച്ചിരിക്കുകയാണ് ഇന്ത്യ. അതിനാല്‍ ഇതിന് ശേഷമാകും ടൂര്‍ണമെന്‍റ് തുടങ്ങാന്‍ സാധ്യതയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ടൂര്‍ണമെന്‍റിന്‍റെ തുടക്കം മുതല്‍ വിദേശതാരങ്ങളുടെ സാന്നിധ്യം ഇതുവഴി ഉറപ്പിക്കാനാണ് ശ്രമം. കാണികളില്ലാതെ കളിക്കാന്‍ സജ്ജമാണെന്നും എന്നാല്‍ വിദേശ താരങ്ങളില്ലാതെ കളിക്കില്ലെന്നും ടീം ഉടമകള്‍ അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരങ്ങള്‍ വെട്ടിച്ചുരുക്കാന്‍ ടീമുകള്‍ ഒരുക്കമല്ല എന്നും സൂചനയുണ്ട്.
ദില്ലിയില്‍ മത്സരം നടക്കില്ലെന്ന് മനീഷ് സിസോദിയ
കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്‌ചാത്തലത്തില്‍ ഐപിഎല്‍ ദില്ലിയില്‍ നടക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്ന് വ്യക്തമാക്കി. 'വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കുക. എല്ലാ കായിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കൊറോണയെ ചെറുക്കാന്‍ ഇത് അനിവാര്യമാണ്. പുതിയ ഫോര്‍മാറ്റുമായി ബിസിസിഐ എത്തിയാല്‍ തീരുമാനം അവര്‍ക്കുവിടുകയാണ്' എന്നും ദില്ലി ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read more: ബിസിസിഐക്ക് കനത്ത തിരിച്ചടി; ഐപിഎല്‍ ദില്ലിയില്‍ നടക്കില്ലെന്ന് മനീഷ് സിസോദിയ
ഐപിഎല്ലിന്‍റെ ഭാവി നാളെയറിയാം
ഐപിഎല്‍ ഒഴിവാക്കണോ, അടച്ചിട്ട വേദികളില്‍ നടത്തണോ, മാറ്റിവെക്കണോ എന്ന കാര്യത്തില്‍ ഐപിഎല്‍ ഭരണസമിതി നാളെ തീരുമാനം കൈക്കൊള്ളും. ഐപിഎല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും കാണികളെ പ്രവേശിപ്പിക്കില്ല എന്ന് ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.
Read more: ഐപിഎല്‍ ഉപേക്ഷിക്കുമോ? കാത്തിരിക്കുന്നത് 10000 കോടിയുടെ നഷ്‌ടം എന്ന് റിപ്പോര്‍ട്ട്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!