ഐപിഎല്ലിൽ ചടുലനീക്കങ്ങള്‍; ആര്‍ അശ്വിന് പുതിയ ടീം; പകരം പഞ്ചാബിന് രണ്ട് താരങ്ങള്‍

By Web TeamFirst Published Nov 6, 2019, 3:36 PM IST
Highlights

അനിൽ കുംബ്ലെ പഞ്ചാബ് പരിശീലക സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്. അശ്വിനെ എക്കാലത്തും പിന്തുണച്ചയാളാണ് കുംബ്ലെ.

ദില്ലി: ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബ് നായകനായിരുന്ന ആർ അശ്വിൻ ഡൽഹി ക്യാപ്പിറ്റൽസിൽ ചേരും. അശ്വിന് പകരമായി രണ്ട് താരങ്ങളെ പഞ്ചാബിന് കൈമാറാമെന്ന് ഡൽഹി സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

അനിൽ കുംബ്ലെ പഞ്ചാബ് പരിശീലക സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്. അശ്വിനെ എക്കാലത്തും പിന്തുണച്ചയാളാണ് കുംബ്ലെ. ഇതിഹാസ സ്‌പിന്നറായ കുംബ്ലെ ക്ലബിലെത്തിയതോടെ അശ്വിന്‍ തുടരും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അശ്വിനെ ഡല്‍ഹിക്ക് കൈമാറാന്‍ പ്രീതി സിന്‍റെ താത്‌പര്യപ്പെടുന്നതായി വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 

നേരത്തെ അശ്വിനെ സ്വന്തമാക്കാന്‍ ഡൽഹി ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. അശ്വിനെ ഒഴിവാക്കില്ലെന്നും വരുന്ന സീസണിലും നായകനായി തുടരുമെന്നും പഞ്ചാബ് ടീം സഹയുടമ നെസ് വാഡിയ പറഞ്ഞിരുന്നു. അശ്വിന് കീഴില്‍ പഞ്ചാബ് 2018 സീസണിൽ ഏഴാമതും കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്തുമാണ് എത്തിയത്. പതിനാല് മത്സരങ്ങളില്‍ ആറെണ്ണം മാത്രമാണ് പഞ്ചാബ് കഴിഞ്ഞ തവണ ജയിച്ചത്. 

അശ്വിനെ ഒഴിവാക്കുമ്പോള്‍ കെ എൽ രാഹുല്‍ പഞ്ചാബ് നായകനായേക്കും. രാജസ്ഥാന്‍ റോയല്‍ താരം ജോസ് ബട്‌ലറെ മങ്കാദിങ് ചെയ്ത് അശ്വിന്‍ കഴിഞ്ഞ സീസണില്‍
പുലിവാല്‍ പിടിച്ചിരുന്നു.

click me!