വെടിക്കെട്ട് വീരന്‍മാരും സ്റ്റാര്‍ പേസര്‍മാരും പുറത്ത്; തലവര മാറ്റാനോ ആര്‍സിബി?

By Web TeamFirst Published Nov 15, 2019, 8:24 PM IST
Highlights

താരലേലത്തിന് മുന്‍പ് ഏറ്റവും കൂടുതല്‍ താരങ്ങളെ റിലീസ് ചെയ്‌ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ്. 12 താരങ്ങളെയാണ് ആര്‍സിബി ഒഴിവാക്കിയത്.

ബെംഗളൂരു: ഐപിഎല്‍ 2020 സീസണിന് മുന്‍പ് കൂട്ടപ്പുറത്താക്കലുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. താരലേലത്തിന് മുന്‍പ് ഏറ്റവും കൂടുതല്‍ താരങ്ങളെ റിലീസ് ചെയ്‌ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ്. 12 താരങ്ങളെയാണ് ആര്‍സിബി ഒഴിവാക്കിയത്. ഡെയ്‌ല്‍ സ്റ്റെയ്‌ന്‍. ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ തുടങ്ങിയ വമ്പന്‍ പേരുകള്‍ ഇതിലുണ്ട് എന്നതാണ് ശ്രദ്ധേയം. 

വമ്പന്‍ പേരുകാരുണ്ടായിട്ടും ഐപിഎല്ലില്‍ മോശം റെക്കോര്‍ഡുള്ള ആര്‍സിബി കഴിഞ്ഞ തവണ വലിയ വിമര്‍ശനം കേട്ടിരുന്നു. ഇതിനാല്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോം, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, ഹെന്‍‌റിച്ച് ക്ലാസന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, മിലിന്ദ് കുമാര്‍, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, ഷിമ്രാന്‍ ഹെറ്റ്‌മെയര്‍, ടിം സൗത്തി, അക്ഷ്‌ദീപ് നാഥ്, പ്രയാസ് റായ് ബര്‍മന്‍, ഹിമ്മത്ത് സിംഗ്, കുല്‍വന്ദ് ഖെജ്‌രോലിയ എന്നിവരെയാണ് ആര്‍സിബി ഒഴിവാക്കിയത്. 

RCB let go of many overseas stars, does Shimron Hetmyer's release surprise you? pic.twitter.com/of5v0zL4mQ

— ESPNcricinfo (@ESPNcricinfo)

ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍ നടക്കുന്ന താരലേലത്തില്‍ 27.90 കോടിക്ക് ബാംഗ്ലൂരിന് താരങ്ങളെ സ്വന്തമാക്കാം. ആറ് വിദേശ താരങ്ങളെ സ്വന്തമാക്കാനുള്ള അവസരമുണ്ട് ആര്‍സിബിക്ക്. ഏറ്റവും കൂടുതല്‍ വിദേശ താരങ്ങളുടെ ഒഴിവുള്ളതും ബാംഗ്ലൂരിനാണ്. സൂപ്പര്‍ താരങ്ങളായ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് അടക്കം 13 താരങ്ങളെയാണ് ആര്‍സിബി നിലനിര്‍ത്തിയത്. 

ആര്‍സിബി നിലനിര്‍ത്തിയവര്‍

വിരാട് കോലി, മെയിന്‍ അലി, യുസ്‌വേന്ദ്ര ചാഹല്‍, പാര്‍ത്ഥീവ് പട്ടേല്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പവന്‍ നേഗി, ദേവ്‌ദത്ത് പടിക്കല്‍, ഗുര്‍കീരത് സിംഗ്, വാഷിംഗ്‌ടണ്‍ സുന്ദര്‍, ശിവം ദുബെ, നവ്‌ദീപ് സെയ്‌നി, എബി ഡിവില്ലിയേഴ്‌സ്. 

click me!