വിരമിക്കലിന് തൊട്ടുപിന്നാലെ പാര്‍ഥീവിന് പുതിയ ചുമതല നല്‍കി മുംബൈ ഇന്ത്യന്‍സ്

By Web TeamFirst Published Dec 10, 2020, 6:36 PM IST
Highlights

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നീണ്ട 18 വര്‍ഷത്തെ പരിചയസമ്പത്തുള്ള പാര്‍ഥീവ് പട്ടേല്‍ കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ പുതിയ ചുമതല ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. അടുത്ത ഐപിഎല്‍ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിന്‍റെ ടാലന്‍റ് സ്‌കൗട്ടായി പട്ടേല്‍ ചുമതലയേറ്റു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മുമ്പ് കളിച്ചിട്ടുണ്ട് പാര്‍ഥീവ് പട്ടേല്‍.

'മുംബൈ ഇന്ത്യന്‍സിലെ ദിനങ്ങള്‍ ആസ്വദിച്ചിരുന്നു. ചാമ്പ്യന്‍ ടീമിനൊപ്പമുള്ള മൂന്ന് വര്‍ഷങ്ങള്‍ വലിയ ഓര്‍മ്മയായി നിലനില്‍ക്കുന്നു. ജീവിതത്തിലെ പുതിയൊരു അധ്യായം തുടങ്ങാനുള്ള സമയമാണിത്. അതിന്‍റെ ആകാംക്ഷയുണ്ട്. ഇങ്ങനെയൊരു അവസരമൊരുക്കിയതിന് മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്‍റിന് നന്ദിയറിയിക്കുന്നു' എന്നും പാര്‍ഥീവ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. പാര്‍ഥീവ് പട്ടേല്‍ ടാലന്‍റ് സ്‌കൗട്ടായി ടീമിനൊപ്പം ചേരുന്നത് വലിയ സന്തോഷമാണ് എന്ന് മുംബൈ ഇന്ത്യന്‍സ് ഉടമ ആകാശ് അംബാനി പ്രതികരിച്ചു. 

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നീണ്ട 18 വര്‍ഷത്തെ പരിചയസമ്പത്തുള്ള പാര്‍ഥീവ് പട്ടേല്‍ കഴിഞ്ഞ ദിവസമാണ് എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 17-ാം വയസില്‍ ടെസ്റ്റ് കുപ്പായമണിഞ്ഞ താരം 35-ാം വയസിലാണ് പാഡഴിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട അരങ്ങേറ്റമായിരുന്നെങ്കിലും അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ സ്ഥിരമായി ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പാര്‍ഥീവിനായില്ല. 25 ടെസ്റ്റും 39 ഏകദിനങ്ങളും രണ്ട് ടി20യും കളിച്ച താരം 2018ലാണ് ഇന്ത്യന്‍ കുപ്പായത്തില്‍ അവസാനം കളിച്ചത്. 

ആരാണ് പ്രിയപ്പെട്ട ക്യാപ്റ്റന്‍? പേര് വ്യക്തമാക്കി പാര്‍ത്ഥിവ് പട്ടേല്‍

എന്നാല്‍ ഐപിഎല്ലില്‍ 139 മത്സരങ്ങള്‍ കളിക്കാന്‍ പാര്‍ഥീവ് പട്ടേലിനായി. 13 അര്‍ധ സെഞ്ചുറികളടക്കം 2848 റണ്‍സ് പേരിലുണ്ട്. 2018ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമായിരുന്നു ഐപിഎല്‍ അരങ്ങേറ്റം. പിന്നീട് കൊച്ചിന്‍ ടസ്‌കേര്‍സ്, ഡക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായി കളിച്ചു. 2015-17 സീസണുകളിലായിരുന്നു മുംബൈ കുപ്പായമണിഞ്ഞത്. ആര്‍സിബിക്കൊപ്പമായിരുന്നു അവസാന സീസണില്‍.  

പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

click me!