വെറുതയല്ല ഗെയ്ക്‌വാദ് ചെന്നൈയില്‍ ഹീറോ ആവുന്നത്; കാരണം വ്യക്തമാക്കി വസീം ജാഫര്‍

By Web TeamFirst Published Sep 21, 2021, 5:59 PM IST
Highlights

ഡൂപ്ലെസിയും ഗെയ്‌ക്‌വാദും നല്‍കുന്ന നല്ല തുടക്കങ്ങളാണ് സീസണില്‍ ചെന്നൈയുടെ കുതിപ്പിന് പിന്നിലെ ഇന്ധനം. ഇരുവരും ഒരുപോലെ പരാജയപ്പെട്ടപ്പോഴൊക്കെ ചെന്നൈ കിതച്ചിട്ടുമുണ്ട്. അംബാട്ടി റായുഡുവും സുരേഷ് റെയ്നയും ക്യാപ്റ്റന്‍ എം എസ് ധോണിയുമെല്ലാം നിറം മങ്ങിയ സീസണിലാണ് ഗെയ്‌ക്‌വാദിന്‍റെ മിന്നല്‍ പ്രകടനം എന്നതാണ് ശ്രദ്ധേയം.

ദുബായ്: ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ(Chennai Super Kings) ബാറ്റിംഗ് നട്ടെല്ലാണ് ഇത്തവണ യുവതാരം റുതുരാജ് ഗെയ്‌ക്‌വാദ്(Ruturaj Gaikwad). ഐപിഎല്‍ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ(Mumbai Indians) ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 റണ്‍സിന് തകര്‍ത്തപ്പോഴും ചെന്നൈയുടെ ബാറ്റിംഗ് ഹീറോ റുതുരാജ് ഗെയ്‌ക്‌വാദ് ആയിരുന്നു.

മുംബൈക്കെതിരെ 24-4 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ചെന്നൈയെ ഗെയ്‌ക്‌വാദിന്‍റെ അപരാജിത അര്‍ധസെഞ്ചുറിയാണ് മാന്യമായ സ്കോറിലെത്തിച്ചത്. 58 പന്തില്‍ 88 റണ്‍സടിച്ച ഗെയ്‌ക്‌വാദ് തന്നെയായിരുന്നു കളിയിലെ താരവും. സീസണില്‍ ഇതുവരെ എട്ട് മത്സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറിയാണ് ഗെയ്‌ക്‌വാദ് നേടിയത്.

284 റണ്‍സുമായി റണ്‍വേട്ടയില്‍ ഗെയ്‌ക്‌വാദ് അഞ്ചാം സ്ഥാനത്തുണ്ട്.ഡൂപ്ലെസിയും ഗെയ്‌ക്‌വാദും നല്‍കുന്ന നല്ല തുടക്കങ്ങളാണ് സീസണില്‍ ചെന്നൈയുടെ കുതിപ്പിന് പിന്നിലെ ഇന്ധനം. ഇരുവരും ഒരുപോലെ പരാജയപ്പെട്ടപ്പോഴൊക്കെ ചെന്നൈ കിതച്ചിട്ടുമുണ്ട്. അംബാട്ടി റായുഡുവും സുരേഷ് റെയ്നയും ക്യാപ്റ്റന്‍ എം എസ് ധോണിയുമെല്ലാം നിറം മങ്ങിയ സീസണിലാണ് ഗെയ്‌ക്‌വാദിന്‍റെ മിന്നല്‍ പ്രകടനം എന്നതാണ് ശ്രദ്ധേയം.

എന്തുകൊണ്ട് ഗെയ്‌ക്‌വാദ് ചെന്നൈക്കുവേണ്ടി ഫോമിലാവുന്നു എന്നതിന് പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പഞ്ചാബ് കിംഗ്സിന്‍റെ സഹപരിശീലകനുമായ വസീം ജാഫര്‍. വസീം ജാഫറിന്‍റെ അഭിപ്രായത്തില്‍ ഗെയ്‌ക്‌വാദ് എന്ന പേരു തന്നെയാണ് കാരണം. ശിവാജി റാവു ഗെയ്‌ക്‌വാദ് എന്ന സൂപ്പര്‍ താരം രജനീകാന്ത് തമിഴ്നാട്ടില്‍ എങ്ങനെയാണോ സൂപ്പര്‍ ഹിറ്റായത് അതുപോലെയാണ് റുതുരാജ് ഗെയ്‌ക്‌വാദുമെന്നാണ് ജാഫറിന്‍റെ കണ്ടെത്തല്‍.

Not surprised to see someone named Gaikwad doing well in Chennai😉 pic.twitter.com/uqtv7pUZJK

— Wasim Jaffer (@WasimJaffer14)

അതുകൊണ്ടുതന്നെ റുതുരാജ് ഗെയ്‌ക്‌വാദ് എന്ന യുവതാരം ചെന്നൈ ടീമില്‍ ഫോമാലിവാുന്നതില്‍ അത്ഭുതപ്പെടേണ്ടെന്നാണ് ജാഫറിന്‍റെ അഭിപ്രായം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!