ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി; നിരാശയ്ക്കിടയിലും മിതാലിക്ക് റെക്കോഡ്

By Web TeamFirst Published Sep 21, 2021, 2:36 PM IST
Highlights

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ 61 റണ്‍സ് നേടിയതോടെയാണ് മിതാലിയെ തേടി നേട്ടമെത്തിയത്. താരത്തിന്റെ തുടര്‍ച്ചയായ അഞ്ചാം അര്‍ധ സെഞ്ചുറി കൂടിയായിരുന്നത്.

സിഡ്‌നി: ഇന്ത്യന്‍ വനിതാ ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജിന് (Mithali Raj) മറ്റൊരു റെക്കോഡ്് കൂടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ താരമായിരിക്കുകയാണ് മിതാലി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ 61 റണ്‍സ് നേടിയതോടെയാണ് മിതാലിയെ തേടി നേട്ടമെത്തിയത്. താരത്തിന്റെ തുടര്‍ച്ചയായ അഞ്ചാം അര്‍ധ സെഞ്ചുറി കൂടിയായിരുന്നത്. വനിതാ ക്രിക്കറ്റില്‍ നിലവിലെ റണ്‍വേട്ടകാരിയാണ് മിതാലി.

ഐപിഎല്‍ 2021: തോല്‍വിക്കിടയിലും കൊല്‍ക്കത്തയുടെ ഹീറോ വെങ്കടേഷിന് കോലിയുടെ ടിപ്‌സ്- വൈറല്‍ വീഡിയോ 

മിതാലി അര്‍ധ സെഞ്ചുറി നേടിയെങ്കിലും ടീം പരാജയപ്പെട്ടു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് ഇന്ത്യ നേടിയത്. ഓസ്്‌ട്രേലിയ 41 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മിതാലി അര്‍ധ സെഞ്ചുറി നേടിയെങ്കില്‍ സ്‌ട്രൈക്ക് റേറ്റ് വീണ്ടും ചര്‍ച്ചായി. ഒച്ചിഴയും വേഗത്തിലുള്ള ഇന്നിംഗ്‌സില്‍ 107 പന്തുകളാണ് താരം നേരിട്ടത്. മൂന്ന് ബൗണ്ടറി മാത്രമാണ് ഇന്നിംഗ്‌സില്‍ ഉണ്ടാായിരുന്നത്. യസ്തിക ഭാട്ടിയ (35), റിച്ച ഘോഷ് (പുറത്താവാതെ 32) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാര്‍ക്കും തിളങ്ങാനായില്ല.

ഐപിഎല്‍ 2021: രണ്ടാംപാദത്തില്‍ കരുത്തരായ രാജസ്ഥാന്‍; സഞ്ജുവിന്റേയും സംഘത്തിന്റേയും സാധ്യത ഇലവന്‍ ഇങ്ങനെ...

ഓപ്പണര്‍മാരായ ഷെഫാലി വര്‍മ (8), സ്മൃതി മന്ഥാന (16) നിരാശപ്പെടുത്തി. ദീപ്തി ശര്‍മ (9), പൂജ വസ്ത്രകര്‍ (17), സ്‌നേഹ് റാണ (2), ജുലന്‍ ഗോസ്വാമി (20) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മേഘ്‌ന സിംഗ് (1) പുറത്താവാതെ നിന്നു. ഡാര്‍സി ബ്രൗണ്‍ ഓസീസിനായി നാല് വിക്കറ്റ് വീഴ്ത്തി. സോഫിയ മോളിനക്‌സ്, ഹന്ന ഡാര്‍ലിംഗ്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഐപിഎല്‍ 2021: നേര്‍ക്കുനേര്‍ കണക്കില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നില്‍; പഞ്ചാബ് കിംഗ്‌സ് അധികം പിന്നിലല്ല

മറുപടി ബാറ്റിംഗില്‍ പുറത്താവാതെ 99 റണ്‍സെടുത്ത റേച്ചര്‍ ഹെയ്‌നസ്, അലീസ ഹീലി (77) എന്നിവരാണ് ഓസീസിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (53) പുറത്താവാതെ നിന്നു. പൂനം യാദവാണ് ഒരേയൊരു വിക്കറ്റ് വീഴ്ത്തിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ മുന്നിലെത്തി. മൂന്ന് ടി20യും ഒരു ടെസ്റ്റും ഇന്ത്യ കളിക്കുന്നുണ്ട്.

MILESTONE🚨: has now completed 𝟐𝟎𝟎𝟎𝟎 career runs.🙌🏾🙌🏾👏🏾 pic.twitter.com/tkY9zWmNYF

— BCCI Women (@BCCIWomen)
click me!