
മുംബൈ: ഐപിഎല്ലില്‍ ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഡൽഹി ക്യാപിറ്റൽസിന്റെ കരുത്ത് പരിശീലകന്‍ റിക്കി പോണ്ടിംഗാണ്. ഓസ്‌ട്രേലിയയുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളും നായകനുമായ റിക്കി പോണ്ടിംഗിന്റെ തന്ത്രങ്ങളുമായി തുടർച്ചയായ നാലാം സീസണിലാണ് ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നത്.
യുവനിരയുമായി പോണ്ടിംഗിന് കീഴിൽ പടിപടിയായി വളർന്ന ടീമാണ് ഡൽഹി. പോണ്ടിംഗ് ചുമതലയേറ്റെടുത്ത ആദ്യവർഷം പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്നു ഡല്‍ഹി. എന്നാല്‍ 2019ൽ മൂന്നാം സ്ഥാനത്തേക്കും കഴിഞ്ഞ വർഷം റണ്ണേഴ്‌സ്‌അപ്പുമായി ഗ്രാഫ് ഉയര്‍ന്നു. പരിക്കിനെ തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനായ ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തില്‍ യുവനായകൻ റിഷഭ് പന്തിനൊപ്പമാണ് ഇക്കുറി പോണ്ടിംഗിന്‍റെ പടയൊരുക്കം.
മത്സരത്തിൽ മാത്രമല്ല, പോണ്ടിംഗിന്‍റെ പരിശീലനത്തിലും ഓസ്‌ട്രേലിയൻ കാർക്കശ്യത്തിന് ഒട്ടും കുറവില്ല. കഴിഞ്ഞ വർഷം കൈയെത്തും ദൂരെ നഷ്‌ടമായ കിരീടം വീണ്ടെടുക്കാനുറച്ചാണ് പോണ്ടിംഗും സംഘവും പുതിയ തന്ത്രങ്ങളുമായി തയ്യാറായിരിക്കുന്നത്. മുന്‍താരങ്ങളായ മുഹമ്മദ് കൈഫ്, പ്രവീണ്‍ ആംറെ, ജയിംസ് ഹോപ്‌സ് എന്നിവര്‍ പോണ്ടിംഗിന്‍റെ പരിശീലക സംഘത്തിലുണ്ട്.
സീസണില്‍ ടീമിന്‍റെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴര മുതലാണ് മത്സരം.
കണക്കില്‍ കേമന്‍ ഏത് ടീം? ചെന്നൈ-ഡല്‍ഹി പോരിന് മുമ്പ് അറിയേണ്ടത്
ധോണിയും പന്തും നേര്‍ക്കുനേര്‍; ഐപിഎല്ലില്‍ ഇന്ന് ചെന്നൈ-ഡല്‍ഹി പോരാട്ടം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!