
മുംബൈ: ഐപിഎല്ലിൽ നിന്ന് പിൻമാറിയ ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡിന് പകരം ചെന്നൈ സൂപ്പർ കിംഗ്സ് ജേസൺ ബെഹ്റെൻഡോർഫിനെ ടീമിൽ ഉൾപ്പെടുത്തി. ഏറെനാൾ ബയോ ബബിളിൽ കഴിയാനാവില്ലെന്ന കാരണത്താലാണ് ഹെയ്സൽവുഡ് പിൻമാറിയത്.
ഹെയ്സൽവുഡിന് പകരം ചെന്നൈ ടീമിലെത്തിച്ചിരിക്കുന്നതും ഓസീസ് താരത്തേയാണ്. ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറായ ബെഹ്റെൻഡോർഫ് ഓസ്‌ട്രേലിയക്കായി 11 ഏകദിനങ്ങളും ഏഴ് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2019ലെ ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസിന്റെ ടീമിൽ അംഗമായിരുന്നു. മുംബൈയ്‌ക്ക് വേണ്ടി ബെഹ്റെൻഡോർഫ് അഞ്ചുമത്സരങ്ങളിൽ നിന്നും അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയിരുന്നു.
ഐപിഎല്‍: അവസാന പന്തിലെ ആവേശത്തിനൊടുവില്‍ ആര്‍സിബി; മുംബൈയുടെ തുടക്കം തോല്‍വിയോടെ
ഐപിഎല്‍ പതിനാലാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം. ചെന്നൈയെ എം എസ് ധോണിയും ഡല്‍ഹിയെ റിഷഭ് പന്തുമാണ് നയിക്കുന്നത്.
ധോണിയും പന്തും നേര്‍ക്കുനേര്‍; ഐപിഎല്ലില്‍ ഇന്ന് ചെന്നൈ-ഡല്‍ഹി പോരാട്ടം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!