
മുംബൈ: ഐപിഎല്ലില്‍(IPL 2022) സസണിലെ ആദ്യ അര്‍ധസെഞ്ചുറി നേടിയ മുന്‍ നായകന്‍ വിരാട് കോലിയുടെ(Virat Kohli) പ്രകടനമാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മാന്യമായ സ്കോറിലെത്തിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ നഷ്ടമായിരുന്നെങ്കിലും കോലിയും രജത് പാട്ടീദാറും തമ്മിലുള്ള 99 റണ്‍സ് കൂട്ടുകെട്ടാണ് ബാംഗ്ലൂകിന്‍റെ മികച്ച സ്കോറിനുള്ള അടിത്തറയിട്ടത്.
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റി ആയിരുന്നെങ്കിലും ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം നേടിയ അര്‍ധസെഞ്ചുറി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയും ആഘോഷമാക്കി. കോലി അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ ആവേശത്തോടെ അലറിവിളിച്ച അനുഷ്കയുടെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
ഗുജറാത്തിനെതിരെ പതിമൂന്നാം ഓവറില്‍ മുഹമ്മദ് ഷമിക്കെതിരെ സിംഗിളെടുത്താണ് കോലി 45 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചത്. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ കോലിയെ ഇന്ത്യന്‍ ടീമിലെ സഹതാരമായ മുഹമ്മദ് ഷമി അഭിനന്ദിക്കുകയും ചെയ്തു. ഐപിഎല്ലില്‍ 15 ഇന്നിംഗ്സുകള്‍ക്ക് ശേഷമാണ് കോലി ഒരു അര്‍ധസെഞ്ചുറി നേടുന്നത്. 2009-2010- സീസണില്‍ 18 മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടാതിരുന്നതാണ് കോലിയുടെ ഏറ്റവും മോശം പ്രകടനം.
ഗുജറാത്തിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ വിരാട് കോലിയുടെ രജത് പാട്ടീദാറിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. കോലി 53 പന്തില്‍ 58 റണ്‍സടിച്ചപ്പോള്‍ പാട്ടീദാര്‍ 32 പന്തില്‍ 52 റണ്‍സ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!