IPL 2022 : കൊവിഡ്; ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ആദ്യമായി വേദി മാറ്റം, ഡല്‍ഹി-പഞ്ചാബ് മത്സരം മുംബൈയില്‍

Published : Apr 19, 2022, 02:58 PM ISTUpdated : Apr 20, 2022, 09:54 AM IST
IPL 2022 : കൊവിഡ്; ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ആദ്യമായി വേദി മാറ്റം, ഡല്‍ഹി-പഞ്ചാബ് മത്സരം മുംബൈയില്‍

Synopsis

അതേസമയം അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഡല്‍ഹി ക്യാപിറ്റല്‍സിന് ആശ്വാസ വാര്‍ത്തയുണ്ട് ഇന്നത്തെ പരിശോധനഫലത്തില്‍ 

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊവിഡ് അനിശ്ചിതത്വത്തിലായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരം (Delhi Capitals vs Punjab Kings) പുനെയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റി. നാളെ നടക്കേണ്ട മത്സരത്തിന് ബ്രബോണ്‍ സ്റ്റേഡിയമാണ് (Brabourne Stadium Mumbai) വേദിയാവുക. പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ (Maharashtra Cricket Association Stadium) വച്ച് ഡല്‍ഹി-പഞ്ചാബ് (DC vs PBKS) മത്സരം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ ഇതുവരെ 5 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് എന്ന് ബിസിസിഐ അറിയിച്ചു. ഏപ്രില്‍ 15ന് ടീം ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിനാണ് ആദ്യം കൊവിഡ് കണ്ടെത്തിയത്. സ്‌പോര്‍ട്‌സ് മസാജ് തെറാപ്പിസ്റ്റായ ചേതന്‍ കുമാറിന് ഏപ്രില്‍ 16ന് രോഗം കണ്ടെത്തി. ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ടീം ഡോക്‌ടര്‍ അഭിജിത്ത് സാല്‍വി, സോഷ്യല്‍ മീഡിയ കണ്ടന്‍റ് ടീം മെമ്പര്‍ ആകാശ് മാനെ എന്നിവര്‍ക്ക് ഏപ്രില്‍ 18നും കൊവിഡ് സ്ഥിരീകരിച്ചു. 

കൊവിഡ് പിടിപെട്ട എല്ലാവരും ഐസൊലേഷനില്‍ തുടരുകയാണ്. പരിശോധനാഫലം നെഗറ്റീവായാല്‍ മാത്രമേ ഇവര്‍ക്ക് ടീമിന്‍റെ ബയോ-ബബിളില്‍ തിരിച്ച് പ്രവേശിക്കാനാകൂ. ആദ്യമായി കൊവിഡ് കണ്ടെത്തിയ ഏപ്രില്‍ 15 മുതല്‍ എല്ലാ ദിവസവും ഡല്‍ഹി ടീം അംഗങ്ങള്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നടത്തിവരികയാണ്. ഇന്ന് നടത്തിയ എല്ലാ പരിശോധനയുടെ ഫലങ്ങളും നെഗറ്റീവാണ്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി നാളെ ഡല്‍ഹി ടീമിനെ ഒന്നാകെ ആര്‍ടി-പിസിആര്‍ പരിശോധനയ്‌ക്ക് വിധേനയരാക്കും. 

നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് മിച്ചര്‍ മാര്‍ഷിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച രാവിലെ നടത്തിയ റാപ്പിഡ് ആന്‍റിജന്‍ പരിശോധനയില്‍ താരത്തിന് കൊവി‍ഡ് കണ്ടെത്തി. നേരിയ പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ച മാര്‍ഷിന് പിന്നാലെ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ ആദ്യ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ വൈകിട്ടോടെ മാര്‍ഷടക്കമുള്ള മൂന്ന് പേരുടെ ഫലം പോസിറ്റീവായി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാര്‍ഷിന്‍റെ ആരോഗ്യനില ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മെഡിക്കല്‍ സംഘം സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. 

IPL 2022 : ആര്‍സിബിയെ പൂട്ടാന്‍ പൊളിച്ചെഴുത്തോ? ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സാധ്യതാ ഇലവന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍