അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് ലഖ്‌നൗ തോല്‍പിച്ചിരുന്നു. തകര്‍പ്പന്‍ സെഞ്ചുറിയുമായി നായകന്‍ കെ എല്‍ രാഹുലാണ് ടീമിന് വിജയം സമ്മാനിച്ചത്. 

മുംബൈ: ഐപിഎല്ലില്‍ (IPL 2022) വിജയത്തുടര്‍ച്ചയ്‌ക്ക് ഇന്ന് കെ എല്‍ രാഹുലിന്‍റെ (KL Rahul) ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (Lucknow Super Giants) ഇറങ്ങുകയാണ്. ഫാഫ് ഡുപ്ലസിസ് (Faf du Plessis) നായകനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് (Royal Challengers Bangalore) ലഖ്‌നൗവിന്‍റെ എതിരാളികള്‍. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ (DY Patil Sports Academy Mumbai) വൈകിട്ട് 7.30നാണ് മത്സരം തുടങ്ങുക. താരങ്ങള്‍ക്കാര്‍ക്കും പരിക്കില്ലെങ്കില്‍ ആര്‍സിബിക്കെതിരെ പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ലാതെ ലഖ്‌നൗ ഇറങ്ങിയേക്കും. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് ലഖ്‌നൗ തോല്‍പിച്ചിരുന്നു. 

കെ എല്‍ രാഹുല്‍: രാഹുലിന്‍റെ ഫോമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ കരുത്ത്. മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന മത്സരത്തില്‍ 60 പന്തില്‍ 9 ഫോറും 5 സിക്‌സറും സഹിതം രാഹുല്‍ 103 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. 

ക്വിന്‍റണ്‍ ഡികോക്ക്: രാഹുലിനേക്കാള്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്‌ത് തുടങ്ങുകയാണ് ഡികോക്കിന്‍റെ ശൈലി. കഴിഞ്ഞ മത്സരത്തില്‍ 13 പന്തില്‍ 4 ഫോറും 1 സിക്‌സറും സഹിതം 24 റണ്‍സ് നേടി. 

മനീഷ് പാണ്ഡെ: ഫോമിലുള്ള മനീഷ് പാണ്ഡെയാണ് ലഖ്‌നൗ ടോപ് ഓര്‍ഡറിലെ മറ്റൊരു ആകര്‍ഷണം. മുംബൈക്കെതിരെ 29 പന്തില്‍ 38 റണ്‍സ് നേടിയിരുന്നു. 

മാര്‍ക്കസ് സ്റ്റോയിനിസ്: വെടിക്കെട്ട് ബാറ്റിംഗ് ശൈലിക്കാരനായ സ്റ്റോയിനിസാണ് ലഖ്‌നൗ ബാറ്റിംഗ് നിരയ്‌ക്ക് കരുത്ത് പകരുന്ന ഓള്‍റൗണ്ടര്‍. 9 പന്തില്‍ 10 റണ്‍സ് മാത്രം നേടിയ കഴിഞ്ഞ മത്സരം മറക്കുക സ്റ്റോയിനിസ് ലക്ഷ്യമിടും. 

ദീപക് ഹൂഡ: ഹൂഡ ഇഫക്‌ട് എന്താണെന്ന് മുന്‍ മത്സരങ്ങളില്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. മുംബൈക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ 8 പന്തില്‍ നേടിയത് 15 റണ്‍സ്. 

ക്രുനാല്‍ പാണ്ഡ്യ: പന്തും ബാറ്റും കൊണ്ട് ക്രുനാലില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നു ലഖ്‌നൗ ടീം. 

ആയുഷ് ബദോനി: അനായാസം പന്ത് ബൗണ്ടറികടത്തുന്ന വെടിക്കെട്ട് ശൈലിക്കാരനാണ് ആയുഷ് ബദോനി. സീസണിലെ ആദ്യ മത്സരങ്ങളില്‍ ബദോനിയുടെ വെടിക്കെട്ട് നിര്‍ണായകമായി. 

ജേസന്‍ ഹോള്‍ഡര്‍: പന്ത് കൊണ്ടാണ് പ്രധാനമെങ്കിലും ബാറ്റുകൊണ്ടും ഹോള്‍ഡര്‍ക്ക് മത്സരഫലം ടീമിന് അനുകൂലമാക്കാനാകും. മുംബൈക്കെതിരെ നാല് ഓവറില്‍ 34 റണ്‍സിന് ഒരു വിക്കറ്റ് വീഴ്‌ത്തി. 

ദുഷ്‌മന്ത ചമീര: മികച്ച പേസ് കൊണ്ട് എതിരാളികളെ വിറപ്പിക്കാന്‍ പോന്ന കഴിവുള്ള താരമാണ് ചമീര. റണ്‍സ് വഴങ്ങുന്നുണ്ടെങ്കിലും വിക്കറ്റ് നേടാനാകുന്നത് ടീമിനാശ്വാസം. അവസാന മത്സരത്തില്‍ 48ന് ഒരു വിക്കറ്റ് നേടി. 

ആവേഷ് ഖാന്‍: പവര്‍പ്ലേയിലും ഡെത്ത് ഓവറിലും ഒരുപോലെ വിക്കറ്റ് വീഴ്‌ത്താന്‍ കഴിവുള്ള താരം. ഈ സീസണില്‍ ഇതുവരെ 11 വിക്കറ്റ് സമ്പാദ്യം. മുംബൈക്കെതിരെ 30 റണ്‍സിന് മൂന്ന് വിക്കറ്റ് പിഴുതു. 

രവി ബിഷ്‌ണോയ്: ലെഗ് സ്‌പിന്നറായ ബിഷ്‌ണോയിയില്‍ നിന്ന് കൂടുതല്‍ വിക്കറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ടാകും കെ എല്‍ രാഹുല്‍. മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന മത്സരത്തില്‍ 34 റണ്‍സിന് ഒരു വിക്കറ്റ് പേരിലാക്കി. 

IPL 2022 : മുന്‍നിരയ്‌ക്ക് റണ്‍ വരള്‍ച്ച; ആര്‍സിബി പ്ലേയിംഗ് ഇലവന്‍ പൊളിച്ചെഴുതുമോ ഫാഫ് ഡുപ്ലസി