IPL 2022 : തകര്‍പ്പന്‍ സ്‌പെല്ലുമായി ഉമേഷ് യാദവ്; കൊല്‍ക്കത്തയ്ക്കിതിരെ ചെന്നൈയ്ക്ക് മോശം തുടക്കം

Published : Mar 26, 2022, 08:10 PM IST
IPL 2022 : തകര്‍പ്പന്‍ സ്‌പെല്ലുമായി ഉമേഷ് യാദവ്; കൊല്‍ക്കത്തയ്ക്കിതിരെ ചെന്നൈയ്ക്ക് മോശം തുടക്കം

Synopsis

ടൂര്‍ണമെന്റിലെ മൂന്നാം പന്തില്‍ തന്നെ ഗെയ്കവാദിനെ ചെന്നൈയ്ക്ക് നഷ്ടമായി. ഇന്ത്യന്‍ ടെസ്റ്റ് താരം ഉമേഷിന്റെ പന്തില്‍ നിതീഷ് റാണയ്ക്ക് ക്യാച്ച് നല്‍കുകയായിരുരുന്നു. തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ച ന്യൂൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെയും നിരാശപ്പെടുത്തി.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (KKR) മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (CSK) മോശം തുടക്കം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ നിലവിലെ ചാംപ്യന്മാര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ടിന് 40 എന്ന നിലയിലാണ്. റിതുരാജ് ഗെയ്കവാദ് (0), ഡെവോണ്‍ കോണ്‍വെ (3) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈയ്ക്ക്  നഷ്ടമായത്. ഉമേഷ് യാദവിനാണ് രണ്ട് വിക്കറ്റുകളും. റോബിന്‍ ഉത്തപ്പ (27), അമ്പാട്ടി റായുഡു (7) എന്നിവരാണ് ക്രീസില്‍.

ടൂര്‍ണമെന്റിലെ മൂന്നാം പന്തില്‍ തന്നെ ഗെയ്കവാദിനെ ചെന്നൈയ്ക്ക് നഷ്ടമായി. ഇന്ത്യന്‍ ടെസ്റ്റ് താരം ഉമേഷിന്റെ പന്തില്‍ നിതീഷ് റാണയ്ക്ക് ക്യാച്ച് നല്‍കുകയായിരുരുന്നു. തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ച ന്യൂൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെയും നിരാശപ്പെടുത്തി. ഓപ്പണറായി ക്രീസിലെത്തിയ താരം മൂന്ന് റണ്‍സ് മാത്രമാണെടുത്തത്. ഉമേഷിന്റെ തന്നെ പന്തില്‍ മിഡ് ഓഫില്‍ ക്യാപ്റ്റന്‍ ശ്രേയസിന് ക്യാച്ച് നല്‍കുകയായിരുന്നു ഇടങ്കയ്യന്‍ താരം.

അതേസമയം റോബിന്‍ ഉത്തപ്പ മികച്ച ഫോമിന്റെ ലക്ഷണം കാണിച്ചാണ് തുടങ്ങിയത്. ഇതുവരെ രണ്ട് വീതം സിക്‌സും ഫോറുമാണ് ഉത്തപ്പ നേടിയത്. നേരത്തെ, മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer) ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു.

ഇരു ടീമുകളും പുതിയ ക്യാപ്റ്റന്റെ കീഴിലാണ് ഇറങ്ങുന്നത്. ചെന്നൈയെ രവീന്ദ്ര ജഡേജയാണ് നയിക്കുന്നത്. എം എസ് ധോണിയില്‍ നിന്നാണ് ജഡേജ നായാകസ്ഥാനം ഏറ്റെടുത്തത്. ഓയിന്‍ മോര്‍ഗനായിരുന്നു അവസാന സീസണില്‍ കൊല്‍ക്കത്തയെ നയിച്ചിരുന്നത്. ശ്രയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍. 

സാം ബില്ലിംഗ്‌സ്, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസ്സല്‍ എന്നിവരാണ് കൊല്‍ക്കത്തയുടെ വിദേശ താരങ്ങള്‍. ഡേവോണ്‍ കോണ്‍വെ, ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍, ആഡം മില്‍നെ എന്നിവരാണ് ചെന്നൈയുടെ വിദേശതാരങ്ങള്‍. 

ടീമുകള്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുെബ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍, ആഡം മില്‍നെ, തുഷാര്‍ ദേഷ്പാണ്ഡെ. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, സാം ബില്ലിംഗ്‌സ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയുടെ ശോകം ഫോം ഇന്ത്യക്ക് തലവേദന; 2024 മുതലുള്ള കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്
യശസ്വി ജയ്‌സ്വാളിന് സെഞ്ചുറി; മുഷ്താഖ് അലി ടി20യില്‍ ഹരിയാനക്കെതിരെ 235 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച് മുംബൈ