IPL 2022 :  ഐപിഎല്‍ പൂരത്തിന് കൊടിയേറ്റം; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ്

Published : Mar 26, 2022, 07:19 PM IST
IPL 2022 :  ഐപിഎല്‍ പൂരത്തിന് കൊടിയേറ്റം; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ്

Synopsis

ഇരു ടീമുകളും പുതിയ ക്യാപ്റ്റന്റെ കീഴിലാണ് ഇറങ്ങുന്നത്. ചെന്നൈയെ രവീന്ദ്ര ജഡേജയാണ് നയിക്കുന്നത്. എം എസ് ധോണിയില്‍ നിന്നാണ് ജഡേജ നായാകസ്ഥാനം ഏറ്റെടുത്തത്. ഓയിന്‍ മോര്‍ഗനായിരുന്നു അവസാന സീസണില്‍ കൊല്‍ക്കത്തയെ നയിച്ചിരുന്നത്.

മുംബൈ: ഐപിഎല്‍ (IPL 2022) പതിനഞ്ചാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (KKR) ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (CSK) ആദ്യം ബാറ്റ് ചെയ്യും. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍  (Shreyas Iyer) ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു.

ഇരു ടീമുകളും പുതിയ ക്യാപ്റ്റന്റെ കീഴിലാണ് ഇറങ്ങുന്നത്. ചെന്നൈയെ രവീന്ദ്ര ജഡേജയാണ് നയിക്കുന്നത്. എം എസ് ധോണിയില്‍ നിന്നാണ് ജഡേജ നായാകസ്ഥാനം ഏറ്റെടുത്തത്. ഓയിന്‍ മോര്‍ഗനായിരുന്നു അവസാന സീസണില്‍ കൊല്‍ക്കത്തയെ നയിച്ചിരുന്നത്. ശ്രയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍. 

സാം ബില്ലിംഗ്‌സ്, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസ്സല്‍ എന്നിവരാണ് കൊല്‍ക്കത്തയുടെ വിദേശ താരങ്ങള്‍. ഡേവോണ്‍ കോണ്‍വെ, ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍, ആഡം മില്‍നെ എന്നിവരാണ് ചെന്നൈയുടെ വിദേശതാരങ്ങള്‍. 

ടീമുകള്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുെബ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍, ആഡം മില്‍നെ, തുഷാര്‍ ദേഷ്പാണ്ഡെ. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, സാം ബില്ലിംഗ്‌സ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

67 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; കർണാടകയെ വീഴ്ത്തി ജമ്മു കശ്മീരിന് രഞ്ജി ട്രോഫി കിരീടം
റിങ്കുവിന് പിന്നാലെ മറ്റൊരു ഫിനിഷര്‍ കൂടി പുറത്തേക്ക്, വിന്‍ഡീസിനെതിരായ 'ക്വാര്‍ട്ടര്‍' പോരില്‍ കുല്‍ദീപ് തിരിച്ചെത്തും, സാധ്യതാ ഇലവന്‍