IPL 2022: ഖലീല്‍ അഹമ്മദ് തിരിച്ചെത്തുമോ? ലഖ്‌നൗ- ഡല്‍ഹി മത്സരത്തിന്റെ സാധ്യതാ ഇലവന്‍ അറിയാം

Published : May 01, 2022, 11:23 AM ISTUpdated : May 01, 2022, 11:25 AM IST
IPL 2022: ഖലീല്‍ അഹമ്മദ് തിരിച്ചെത്തുമോ? ലഖ്‌നൗ- ഡല്‍ഹി മത്സരത്തിന്റെ സാധ്യതാ ഇലവന്‍ അറിയാം

Synopsis

അവസാന മത്സരങ്ങള്‍ ജയിച്ചാണ് ഇരുവരും വരുന്നത്. അവസാന മത്സരത്തില്‍ ലഖ്‌നൗ 20 റണ്‍സിന് പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു. ഡല്‍ഹി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് വിക്കറ്റിന് തകര്‍ത്തു.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- ഡല്‍ഹി കാപിറ്റല്‍സ് (LSG vs DC) ഇന്ന് നേര്‍ക്കുനേര്‍. 3.30ന് മുംൈബ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ലഖ്‌നൗ (Lucknow Super Giants) നിലവില്‍ മൂന്നാം സ്ഥാനത്താണ്. റിഷഭ് പന്ത് (Rishabh Pant) നയിക്കുന്ന ഡല്‍ഹി കാപിറ്റല്‍സിന് എട്ട് മത്സരങ്ങളില്‍ നിന്ന് ഇത്രയും തന്നെ പോയിന്റാണുള്ളത്. ആറാം സ്ഥാനത്താണ് ഡല്‍ഹി.

അവസാന മത്സരങ്ങള്‍ ജയിച്ചാണ് ഇരുവരും വരുന്നത്. അവസാന മത്സരത്തില്‍ ലഖ്‌നൗ 20 റണ്‍സിന് പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചിരുന്നു. ഡല്‍ഹി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് വിക്കറ്റിന് തകര്‍ത്തു. ഇരുവരും നേര്‍ക്കുനേര്‍ വന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗ അനായാസം ജയിച്ചിരുന്നു. ഡല്‍ഹി ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം ലഖ്‌നൗ അനായാസം മറികടക്കുകയായിരുന്നു. ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഡല്‍ഹി ടീമില്‍ ഖലീല്‍ അഹമ്മദ് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത് പരിക്ക് കാരണം കവിഞ്ഞ മത്സരത്തില്‍ കളിക്കാന്‍ ഖലീലിന് കഴിഞ്ഞിരുന്നില്ല. പകരം ചേതന്‍ സക്കറിയയാണ് കളിച്ചത്. പരിക്ക് മാറിയെത്തുന്ന ഖലീല്‍ ഇന്ന് കളിക്കുമോ എന്ന് കണ്ടറിയണം. ലഖ്‌നൗ ടീമില്‍ മാറ്റമുണ്ടായേക്കില്ല. സാധ്യതാ ഇലവന്‍ അറിയാം...

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ചേതന്‍ സക്കറിയ/ ഖലീല്‍ അഹമ്മദ്. 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍കസ് സ്റ്റോയിനിസ്, അയുഷ് ബദോനി, ജേസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, മുഹ്‌സിന്‍ ഖാന്‍, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്