IPL 2022: ധവാനും മായങ്കും ലിവിംഗ്‌സ്റ്റണും മടങ്ങി, ഡല്‍ഹിക്കെതിരെ പഞ്ചാബിന് മോശം തുടക്കം

Published : Apr 20, 2022, 08:03 PM IST
IPL 2022: ധവാനും മായങ്കും ലിവിംഗ്‌സ്റ്റണും മടങ്ങി, ഡല്‍ഹിക്കെതിരെ പഞ്ചാബിന് മോശം തുടക്കം

Synopsis

പവര്‍ പ്ലേയില്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഏഴ് റണ്‍സടിച്ച് നല്ല തുടക്കമിട്ട പഞ്ചാബ് ഖലീല്‍ അഹമ്മദിന്‍റെ രണ്ടാം ഓവറില്‍ ആറ് റണ്‍സ് നേടി. താക്കൂറിന്‍റെ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 14 റണ്‍സടിച്ച പഞ്ചാബിനെ നാലാം ഓവറില്‍ സ്പിന്നര്‍ ലളിത് യാദവ് പിടിച്ചു കെട്ടി. ഒരു ബൗണ്ടറി വഴങ്ങിയെങ്കിലും ഓപ്പണര്‍ ശിഖര്‍ ധവാനെ(9) ലളിത് യാദവ് വിക്കറ്റിന് പിന്നില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഡൽഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പഞ്ചാബ് കിംഗ്‌സിന്(Delhi Capitals vs Punjab Kings) പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ശിഖര്‍ ധവാന്‍റെയും ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിന്‍റെയും മികച്ച ഫോമിലുള്ള ലിയാം ലിവിംഗ്‌സ്റ്റണിന്‍റെയും വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ലളിത് യാദവിനും മുസ്തഫിസുര്‍ റഹ്മാനും അക്സര്‍ പട്ടേലിനുമാണ് വിക്കറ്റ്.

പവര്‍ പ്ലേ പിന്നിടുമ്പോള്‍ പഞ്ചാബ് ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലാണ്. ഏഴ് പന്തില്‍ ഒമ്പത് റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും ഒരു പന്തില്‍ ഒരു റണ്ണുമായി ജിതേഷ് ശര്‍മയും ക്രീസില്‍.

തുടക്കത്തിലെ അടിതെറ്റി പഞ്ചാബ്

പവര്‍ പ്ലേയില്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഏഴ് റണ്‍സടിച്ച് നല്ല തുടക്കമിട്ട പഞ്ചാബ് ഖലീല്‍ അഹമ്മദിന്‍റെ രണ്ടാം ഓവറില്‍ ആറ് റണ്‍സ് നേടി. താക്കൂറിന്‍റെ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 14 റണ്‍സടിച്ച പഞ്ചാബിനെ നാലാം ഓവറില്‍ സ്പിന്നര്‍ ലളിത് യാദവ് പിടിച്ചു കെട്ടി. ഒരു ബൗണ്ടറി വഴങ്ങിയെങ്കിലും ഓപ്പണര്‍ ശിഖര്‍ ധവാനെ(9) ലളിത് യാദവ് വിക്കറ്റിന് പിന്നില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു.

അഞ്ചാം ഓവറില്‍ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ(15 പന്തില്‍ 24) ബൗള്‍ഡാക്കി മുത്സഫിസുര്‍ പഞ്ചാബിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ അതേ ഓവറില്‍ രണ്ട് ബൗണ്ടറി അടിച്ച് ജോണി ബെയര്‍സ്റ്റോ പഞ്ചാബ് ഇന്നിംഗ്സിന് ഗതിവേഗം നല്‍കി. എന്നാല്‍ മികച്ച ഫോമിലുള്ള ലിവിംഗ്‌സ്റ്റണ്‍(2) അക്സര്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ സിക്സടിക്കാനുള്ള ശ്രമത്തില്‍ സ്റ്റംപിംഗിലൂടെ പുറത്തായത് പഞ്ചാബിന് കനത്ത തിരിച്ചടിയായി. മൂന്ന് റണ്‍സ് മാത്രമാണ് പവര്‍പ്ലേയിലെ അവസാന ഓവറില്‍ പഞ്ചാബ് നേടിയത്.

നേരത്തെ ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൊവിഡ് ഭീതിക്കിടയിലും കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരേയൊരു മാറ്റവുമായാണ് ഡല്‍ഹി ടീം ഇന്ന് പഞ്ചാബിനെതിരെ ഇറങ്ങുന്നത്. കൊവിഡ് ബാധിതനായ മിച്ചല്‍ മാര്‍ഷിന് പകരം സര്‍ഫ്രാസ് ഖാന്‍ ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി. പഞ്ചാബ് ടീമിലും ഒരു മാറ്റമുണ്ട്. നായകസ്ഥാനത്ത് മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തിയപ്പോള്‍ ഒഡീന്‍ സ്മിത്തിന് പകരം നഥാന്‍ എല്ലിസ് പഞ്ചാബിന്‍റെ അന്തിമ ഇലവനിലെത്തി.

Punjab Kings (Playing XI): Mayank Agarwal(c), Shikhar Dhawan, Jonny Bairstow, Liam Livingstone, Jitesh Sharma(w), Shahrukh Khan, Kagiso Rabada, Nathan Ellis, Rahul Chahar, Vaibhav Arora, Arshdeep Singh.

Delhi Capitals (Playing XI): Prithvi Shaw, David Warner, Rishabh Pant(w/c), Rovman Powell, Lalit Yadav, Sarfaraz Khan, Shardul Thakur, Axar Patel, Kuldeep Yadav, Mustafizur Rahman, Khaleel Ahmed.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്