IPL 2022: കഴിഞ്ഞ സീസണിലെ ഐപിഎല്‍ താരം ഫാന്‍ വാളില്‍; അവിശ്വസനീയ പതനമെന്ന് ആരാധകര്‍

Published : Apr 01, 2022, 01:17 PM IST
IPL 2022: കഴിഞ്ഞ സീസണിലെ ഐപിഎല്‍ താരം ഫാന്‍ വാളില്‍; അവിശ്വസനീയ പതനമെന്ന് ആരാധകര്‍

Synopsis

ടെസ്റ്റ് ടീമില്‍ കളിക്കുമ്പോഴും ഐപിഎല്ലില്‍ പരമിതമായ മത്സരങ്ങളിലെങ്കിലും ഇഷാന്ത് കളിക്കാറുണ്ട്. ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഇത്തവണ ഐപിഎല്‍ താരലലേത്തില്‍ 34കാരനായ ഇഷാന്തിനെ ആരും ടീമിലെടുത്തിരുന്നില്ല.

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ബൗളിംഗ് കുന്തമുനയായിരുന്നു ഇഷാന്ത് ശര്‍മ( Ishant Sharma). ഏകദിന, ടി20 ടീമുകളില്‍ ഇന്ത്യക്കായി കളിക്കാന്‍ അധികം അവസരം ലഭിച്ചില്ലെങ്കിലും സമീപകാലം വരെ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇഷാന്ത്. ജസ്പ്രീത് ബുമ്രക്കും മുഹമ്മദ് ഷമിക്കും പിന്നാലെ മുഹമ്മദ് സിറാജ് കൂടി ടെസ്റ്റ് ടീമില്‍ ചുവടുറപ്പിച്ചതോടെ ഇഷാന്ത് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തുപോയി.

ടെസ്റ്റ് ടീമില്‍ കളിക്കുമ്പോഴും ഐപിഎല്ലില്‍ പരമിതമായ മത്സരങ്ങളിലെങ്കിലും ഇഷാന്ത് കളിക്കാറുണ്ട്. ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഇത്തവണ ഐപിഎല്‍ താരലലേത്തില്‍ 34കാരനായ ഇഷാന്തിനെ ആരും ടീമിലെടുത്തിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ ഡല്‍ഹിയുടെ മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ഇഷാന്തിനെ ആരാധകര്‍ കണ്ടു. സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്ക്രീനിലുള്ള വെര്‍ച്വല്‍ ഗസ്റ്റ് ബോക്സിലാണ് മറ്റ് ആരാധകര്‍ക്കൊപ്പം ഡല്‍ഹിക്കായി കൈയടിക്കുന്ന ഇഷാന്തിനെ കണ്ട് ആരാധകര്‍ അന്തം വിട്ടത്.

കഴിഞ്ഞ സീസണ്‍വരെ ഡല്‍ഹിയുടെ താരമായിരുന്ന ഇഷാന്ത് ഇത്തവണ ഗസ്റ്റ് ബോക്സിലിരുന്ന് കൈയടിക്കേണ്ട ഗതികേടിലായതാണ് ആരാധകരെ വിഷമിപ്പിച്ചത്. എന്നാല്‍ ഗസ്റ്റ് ബോക്സ് പ്രമോട്ടര്‍മാരായ റൂപേയുമായി കരാറുള്ള ഇഷാന്ത് ഇതിന്‍റെ ഭാഗമായാണ് ഗസ്റ്റ് ബോക്സിലെത്തിയത്. എന്താായലും കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കായി പന്തെറിഞ്ഞ കളിക്കാരന്‍ ഇത്തരത്തില്‍ വെര്‍ച്വല്‍ ബോക്സിലിരുന്ന് ടീമിന് കൈയടിക്കുന്നത് വേദനിക്കുന്ന കാഴ്ചയാണെന്നാണ് ആരാധകരുടെ പക്ഷം.

വെര്‍ച്വല്‍ ഗസ്റ്റ് ബോക്സില്‍ ഇഷാന്തിന്‍റെ ദൃശ്യം കണ്ടിട്ടും കമന്‍ററി ബോക്ലിലുണ്ടായിരുന്ന ഏഴ് കമന്‍റേറ്റര്‍മാരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ലെന്നതും ആരാധകരെ അമ്പരപ്പിച്ചു. ഐപിഎല്ലില്‍ 93 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇഷാന്ത് 72 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഏകദിന റാങ്കിംഗ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി രോഹിത് ശര്‍മ, വിരാട് കോലി തൊട്ടുപിന്നില്‍, രാഹുലിനും നേട്ടം
ഗില്ലിന് പകരം ഓപ്പണറായി സഞ്ജു?, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ, സാധ്യതാ ഇലവൻ