
മുംബൈ: ഐപിഎല്ലില്‍ തുടക്കക്കാരുടെ പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ(Gujarat Titans vs Lucknow Super Giants) ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഗുജറാത്ത് നായകനായി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ(Hardik Pandya) അരങ്ങേറ്റ മത്സരമാണിത്. റാഷിദ് ഖാനെ(Rashid Khan) പാണ്ഡ്യക്ക് കീഴില്‍ ഇന്നലെ വൈസ് ക്യാപ്റ്റനായി ഗുജറാത്ത് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ സീസണ്‍വരെ പഞ്ചാബ് കിംഗ്സിന്‍റെ നായകനായിരുന്ന കെ എല്‍ രാഹുല്‍(KL Rahul) ലഖ്നൗവിന്‍റെ നായകനായും തുട്ടകമിടുന്നു. നായകൻ കെ.എൽ.രാഹുലും ദക്ഷിണാഫ്രിക്കൻ താരം ക്വിന്‍റൺ ഡി കോക്കും നൽകുന്ന മികച്ച തുടക്കം തന്നെയാകും ലഖ്നൗവിന്‍റെ പ്രതീക്ഷ. ഓൾറൗണ്ടർമാരുടെ വൻനിരയുണ്ടെങ്കിലും തുടക്കത്തിൽ പ്രധാനതാരങ്ങളെ ഇറക്കാനാകില്ലെന്ന നിരാശയുണ്ട് ലഖ്നൗവിന്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!