
മുംബൈ: ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിനുശേഷം യുവതാരം പൃഥ്വി ഷായെ(Prithvi Shaw) പ്രശംസകൊണ്ട് മൂടി ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്(Ricky Ponting). കൊല്‍ക്കത്തക്കെതിരെ പൃഥ്വി 29 പന്തില്‍ 51 റണ്‍സുമായി ടീമിന് തകര്‍പ്പന്‍ തുടക്കം നല്‍കിയിരുന്നു.
പൃഥ്വി ഷായില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് തന്‍റെ ശ്രമമെന്നും പോണ്ടിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പോസ്ഡകാസ്റ്റില്‍ പറഞ്ഞു. എനിക്ക് എത്രമാത്രം പ്രതിഭ ഉണ്ടായിരുന്നോ അത്രക്കോ അതിനക്കാളോ പ്രതിഭയുള്ള കളിക്കാരനാണ് പൃഥ്വി. അതുകൊണ്ടുതന്നെ അവനെക്കൊണ്ട് ഇന്ത്യക്കായി 100 ടെസ്റ്റെങ്കിലും കളിപ്പിക്കുന്നൊരു കളിക്കാരാനാണാക്കാനാണ് എന്‍റെ ശ്രമം. രാജ്യത്തിനായി പരമാവധി മത്സരങ്ങള്‍ അവനെക്കൊണ്ട് കളിപ്പിക്കണം.
മംബൈ ഇന്ത്യന്‍സിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ രോഹിത് ശര്‍മ വറലെ ചെറുപ്പമായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയുമൊന്നും കളിച്ചു തുടങ്ങിയിരുന്നില്ല. അവിടെ ഞാന്‍ പരിശീലിപ്പിച്ച ഒരുപാട് കളിക്കാര്‍ പിന്നീട് ഇന്ത്യക്കായി കളിച്ചു. അത് തന്നെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിലും ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്-പോണ്ടിംഗ് പറഞ്ഞു.
ഐപിഎല്ലില്‍ ഇതുവരെ നാലു മത്സരങ്ങള്‍ കളിച്ച പൃഥ്വി ഷാ മികച്ച ഫോമിലാണ്. മുംബൈക്കെതിരെ 38 റണ്‍സടിച്ച പൃഥ്വി, ഗുജരാത്തിനെതിരെ 10 റണ്‍സടിച്ചു. തുടര്‍ന്ന് ലഖ്നൗവിനെതിരെ 61ഉം കൊല്‍ക്കത്തക്കെതിരെ 51ഉം റണ്‍സടിച്ചു തിളങ്ങി.
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 44 റണ്‍സിനായിരുന്നു കൊല്‍ക്കത്തക്കെതിരെ ഡല്‍ഹി ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി പൃഥ്വി ഷായുടെയും ഡേവിഡ് വാര്‍ണറുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്ത 19.4 ഓവറില്‍ 171 റണ്‍സിന് ഓള്‍ ഔട്ടായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!