
പൂനെ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നിര്‍ണായക ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ്(Hyderabad vs Rajasthan) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഐപിഎല്ലിൽ ഇതുവരെ നടന്ന നാല് മത്സരങ്ങളിലും പിന്തുടർന്ന ടീമാണ് ജയിച്ചതെന്നതിനാല്‍ ടോസിലെ വിജയം ഹൈദരാബാദിന് മുന്‍തൂക്കം നല്‍കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
2018നുശേഷം ആദ്യമായാണ് പൂനെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവുന്നത്.159 റണ്‍സാണ് ഈ ഗ്രൗണ്ടിലെ ശരാശരി സ്കോര്‍.കെട്ടുംമട്ടും മാറിയ രാജസ്ഥാന്‍ മലയാളി നായകന്‍ സഞ്ജു സാംസണിന്‍റെ കീഴില്‍ വിജയത്തുക്കമിടാനാണ് ഇന്നിറങ്ങുന്നത്.ജോസ് ബട്‌ലറും യശസ്വീ ജയ്സ്വാളും റോയൽസിന്‍രെ ഇന്നിംഗ്സ് തുറക്കെനെത്തുമ്പോള്‍ മൂന്നാമനായി ദേവ്ദത്ത് പടിക്കലും നാലമനായി നായകൻ സഞ്ജുവുമുണ്ട്. ഷിമ്രോൺ ഹെറ്റ്മെയറിന്‍റെ കൂറ്റൻ ഷോട്ടുകളിലും രാജസ്ഥാന് പ്രതീക്ഷയേറെ. ട്രെന്‍റ് ബോള്‍ട്ട്, കൂള്‍ട്ടര്‍നൈല്‍, ഹെറ്റ്മെയര്‍, ബട്‌ലര്‍ എന്നിവരാണ് രാജസ്ഥാന്‍റെ വിദേശതാരങ്ങള്‍. അശ്വിനും ചാഹലും പ്രസിദ്ധ് കൃഷ്ണും ബൗളര്‍മാരായി ടീമിലുണ്ട്.
നായകന്‍ വില്യംസണ് പുറമെ നിക്കൊളാസ് പുരാന്‍, ഏയ്ഡന്‍ മാര്‍ക്രം, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരാണ് ഹൈദരാബാദിന്‍റെ വിദേശതാരങ്ങള്‍. ബൗളിംഗ് കരുത്താണ് ഇന്നത്തെ പോരാട്ടത്തില്‍ ഇരുടീമിന്‍റെയും പ്രധാന ആയുധം.രാജസ്ഥാന് ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ എന്നിവർക്കൊപ്പം നേഥൻ കൂൾട്ടർ നൈലുമുണ്ട്. മറുവശത്ത് ഭുവനേശ്വർ കുമാർ, ടി നടരാജൻ. ഉമ്രാൻ മാലിക്, വാഷിംഗ്ടൺ സുന്ദർ എന്നിവര്‍ക്കൊപ്പം റൊമാരിയോ ഷെപ്പേര്‍ഡിനെയുമാകും നായകന്‍ കെയ്ന്‍ വില്യംസൺ വിശ്വസിച്ച് പന്തേൽപിക്കുക.
ബൗളിംഗ് തന്ത്രമോതാൻ രാജസ്ഥാന് മലിംഗയും ഹൈദരാബാദിന് ഡെയ്ല്‍ സ്റ്റെയ്നുണ്ട്. രാജസ്ഥാനും ഹൈദരാബാദും തമ്മിൽ 15 മത്സരങ്ങളിലാണ് ഇതിന് മുൻപ് ഏറ്റുമുട്ടിയിട്ടുള്ളത്. എട്ട് മത്സരങ്ങളിൽ വിജയിച്ച ഹൈദരാബാദിന് നേരിയ മേൽക്കൈ അവകാശപ്പെടാം. ഏഴ് മത്സരങ്ങളിൽ രാജസ്ഥാനും ജയിച്ചു. കഴിഞ്ഞ സീസണിലും ഇരുടീമുകളും ഓരോ മത്സരങ്ങളിൽ ജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!