IPL 2022: ടീമില്‍ നിലനിര്‍ത്തണോ എന്ന് അവരെന്നോട് ചോദിച്ചില്ല; ബാംഗ്ലൂര്‍ വിട്ടതിനെക്കുറിച്ച് ചാഹല്‍

Published : Mar 29, 2022, 06:43 PM IST
IPL 2022: ടീമില്‍ നിലനിര്‍ത്തണോ എന്ന് അവരെന്നോട് ചോദിച്ചില്ല; ബാംഗ്ലൂര്‍ വിട്ടതിനെക്കുറിച്ച് ചാഹല്‍

Synopsis

താരലേലത്തിന് മുമ്പ് ടീമില്‍ നിലനിര്‍ത്താന്‍ താല്‍പര്യമുണ്ടോ എന്ന് ബാംഗ്ലൂര്‍ ടീം മാനേജ്മെന്‍റ് എന്നോട് ചോദിച്ചിരുന്നില്ല. അവര്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മൂന്ന് കളിക്കാരെക്കുറിച്ച് മാത്രമാണ് എന്നോട് പറഞ്ഞത്. ലേലത്തില്‍ എന്നെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു.

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ(Royal Challengers Bangalor) വിശ്വസ്തനായിരുന്നു യുസ്‌വേന്ദ്ര ചാഹല്‍(Yuzvendra Chahal ) വര്‍ഷങ്ങളോളം. എന്നാല്‍ കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി കളിക്കാരെ നിലനിര്‍ത്താനുള്ള അവസരത്തില്‍ തങ്ങളുടെ വിശ്വസ്ത ബൗളറായ ചാഹലിനെ ബാംഗ്ലൂര്‍ നിലനിര്‍ത്താഞ്ഞത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ ബാംഗ്ലൂര്‍ വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറയുകയാണ് ചാഹല്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാഹല്‍ തന്‍റെ പഴയ തട്ടകമായ രാജസ്ഥാന്‍ റോയല്‍സില്‍ തിരിച്ചെത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ചത്.

താരലേലത്തിന് മുമ്പ് ടീമില്‍ നിലനിര്‍ത്താന്‍ താല്‍പര്യമുണ്ടോ എന്ന് ബാംഗ്ലൂര്‍ ടീം മാനേജ്മെന്‍റ് എന്നോട് ചോദിച്ചിരുന്നില്ല. അവര്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മൂന്ന് കളിക്കാരെക്കുറിച്ച് മാത്രമാണ് എന്നോട് പറഞ്ഞത്. ലേലത്തില്‍ എന്നെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. കൂടുതല്‍ പണം ആവശ്യപ്പെടുകയോ തന്നെ നിലനിര്‍ത്തണമെന്ന് ആങ്ങോട്ട് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. പക്ഷെ, ബാംഗ്ലൂര്‍ വിടേണ്ടിവന്നെങ്കിലും ബാംഗ്ലൂരിന്‍റെ ആരാധകരോട് തനിക്ക് എന്നും കടപ്പാടുണ്ടായിരിക്കുമെന്നും ചാഹല്‍ പറഞ്ഞു.

ആര്‍സിബി ആരാധകരുമായി എനിക്ക് അടുത്ത ആത്മബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ മറ്റൊരു ടീമിനായി കളിക്കേണ്ടിവരുമെന്ന് ഞാന്‍ ചിന്തിച്ചിട്ടേയില്ല. ആളുകളും ആരാധകരും എല്ലാം എന്നോട് ഇപ്പോഴും ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് നിങ്ങള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടില്ലെന്ന്. പക്ഷെ യാഥാര്‍ത്ഥ്യം എന്താണെന്ന് വെച്ചാല്‍, ആര്‍സിബി ഡയറക്ടര്‍ മൈക്ക് ഹെസ്സണ്‍ എന്നെ വിളിച്ച് പറഞ്ഞത്, യുസി, ഞങ്ങള്‍ ഇത്തവണ മൂന്ന് കളിക്കാരെ മാത്രമാണ് നിലനിര്‍ത്തുന്നത് എന്നാണ്-ചാഹല്‍ പറഞ്ഞു.

ആര്‍സിബിക്കായി 113 മത്സരങ്ങള്‍ കളിച്ച ചാഹല്‍ 139 വിക്കറ്റ് എടുത്തിട്ടുണ്ട്. 2013 മുതല്‍ ആര്‍സിബിയുടെ വിശ്വസ്ത ബൗളറായിരുന്ന ചാഹല്‍ 2010ല്‍ രാജസ്ഥാന്‍ റോയല്‍സിലാണ് കരിയര്‍ തുടങ്ങിയത്. അന്ന് പക്ഷെ രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ ചാഹലിന് അവസരം ലഭിച്ചില്ല. പിന്നീട് ഒരു സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു മത്സരം കളിച്ചശേഷമായിരുന്നു ആര്‍സിബി കുപ്പായത്തില്‍ ചാഹല്‍ അരങ്ങേറിയത്. കളി തുടങ്ങിയ ഇടത്തേക്ക് തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്നും അശ്വിനൊപ്പം പന്തെറിയാന്‍ പോകുന്നതിന്‍റെ ആവേശത്തിലാണ് താനെന്നും ചാഹല്‍ പറഞ്ഞു.

Rajasthan Royals Squad: Sanju Samson (c) (wk), Yashasvi Jaiswal, Jos Buttler (wk), Ravichandran Ashwin, Trent Boult, Shimron Hetmyer, Devdutt Padikkal, Prasidh Krishna, Yuzvendra Chahal, Riyan Parag, KC Cariappa, Navdeep Saini, Anunay Singh, Kuldeep Sen, Dhruv Jurel, Tejas Baroka, Kuldip Yadav, Shubham Garhwal, James Neesham, Nathan Coulter-Nile, Rassie van der Dussen, Daryl Mitchell, Obed McCoy.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഹാര്‍ദിക് സ്വന്തമാക്കിയത് വേഗമേറിയ രണ്ടാം അര്‍ധ സെഞ്ചുറി; അഭിഷേക് ശര്‍മ പിന്നിലായി
സഞ്ജു-അഭിഷേക് സഖ്യം നല്‍കിയ വെടിക്കെട്ട് തുടക്കം ഏറ്റെടുത്ത് തിലക്-ഹാര്‍ദിക് കൂട്ടുകെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം