
മുംബൈ: ഐപിഎല്ലിൽ(IPL 2022) പുതിയ ടീമായ അഹമ്മദാബാദിന്‍റെ(Ahmedabad ) ക്യാപ്റ്റനായി രവീന്ദ്ര ജഡേജ(Ravindra Jadeja) എത്തുമോ ?. ടീമുകൾ അടിമുടി മാറുമെന്ന് ഉറപ്പായതോടെയാണ് ആരാധകർക്കിടയിൽ ഈ ചോദ്യം ഉയരുന്നത്. ജഡേജ സിഎസ്കെ(CSK) വിട്ട് പുതിയ ദൗത്യം ഏറ്റെടുക്കണമെന് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്(Brad Hogg) അഭിപ്രായപ്പെട്ടു.
ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ നെടുംതൂണായ ജഡ്ഡു അടുത്ത ഐപിഎല്ലിൽ പുതിയ റോളിലെത്തുമോ എന്നാണ് ക്രിക്കറ്റ് ആരാധകരുടെ ആകാംക്ഷ. അഹമ്മദാബാദിന് പുതി ടീം എത്തുന്നതോടെ ഗുജറാത്തിൽ നിന്നുള്ള ജഡേജ തന്നെ നായക സ്ഥാനത്ത് എത്തണമെന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.
ഡിസംബറില്‍ നടക്കുന്ന മെഗാ താരലേലത്തിന് ശേഷം ടീമുകൾ അടിമുടി മാറുമെന്നതിനാൽ ക്രിക്കറ്റ് ലോകത്തെ വിദഗ്ധരും ഈ സാധ്യത കാണുന്നു. നിലവിലുള്ള പലതാരങ്ങളേയും ടീമുകൾക്ക് വിട്ടു നൽകേണ്ടി വരും. പുതിയ ഫ്രാഞ്ചൈസികൾക്ക് പുതിയ നായകൻമാരേയും ടീമംഗങ്ങളേയും കണ്ടെത്തണം. അങ്ങനെ ഒരു അവസരം വന്നാൽ രവീന്ദ്ര ജഡേജ അഹമ്മദാബാദ് ക്യാപ്റ്റനാകണമെന്ന് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടു
ഹോം ടീമിനെ പ്രതിനിധീകരിക്കാൻ അവസരം കിട്ടിയാൽ ജഡേജ അത് നഷ്ടമാക്കരുത്. ഹോം ഗ്രൗണ്ടുകളിൽ പ്രിയപ്പെട്ട താരങ്ങളുടെ സാന്നിധ്യത്തിന് വലിയ വിലയുണ്ടെന്നും ഹോഗ് പ്രതികരിച്ചു. ബാറ്റിംഗിലും ബൗളിംഗുലും മാത്രമല്ല ഫീൽഡിംഗിലും മികവ് പുലർത്തുന്ന രവീന്ദ്ര ജഡേജ കുട്ടി ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്.
ഇന്ത്യൻ ടീമിലെ ജൂനിയർ താരങ്ങളായ റിഷഭ് പന്തും സഞ്ജു സാംസണും ടീമുകളെ നയിക്കുമ്പോൾ നായക സ്ഥനത്തേക്ക് ജഡേജ കൂടി എത്തിയാല്‍ അത്ഭുതപ്പെടാനില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!