IPL 2022 : രാജസ്ഥാന്‍ റോയല്‍സിനെതിരെ ആര്‍സിബിക്ക് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

Published : Apr 26, 2022, 07:11 PM IST
IPL 2022 : രാജസ്ഥാന്‍ റോയല്‍സിനെതിരെ ആര്‍സിബിക്ക് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

Synopsis

മാറ്റവുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. അനുജ് റാവത്തിന് പകരം രജത് പടിദാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിക്കൊപ്പം വിരാട് കോലി ഇന്ന് ഓപ്പണറായെത്തും. രാജസ്ഥാന്‍ രണ്ട് മാറ്റം വരുത്തി.

പൂനെ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. പൂനെയില്‍ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് രാജസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു.

മാറ്റവുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. അനുജ് റാവത്തിന് പകരം രജത് പടിദാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിക്കൊപ്പം വിരാട് കോലി ഇന്ന് ഓപ്പണറായെത്തും. രാജസ്ഥാന്‍ രണ്ട് മാറ്റം വരുത്തി. കരുണ്‍ നായര്‍ക്ക് പകരം ഡാരില്‍ മിച്ചല്‍ ടീമിലെത്തി. ഒബെദ് മക്‌കോയ് പുറത്തായി. കുല്‍ദീപ് സെനാണ് പകരക്കാരന്‍.

പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. ഏഴ് മത്സരങ്ങളില്‍ 10 പോയിന്റാണ് സഞ്ജുവിനും സംഘത്തിനുമുള്ളത്. ആര്‍സിബി അഞ്ചാമതാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുണ്ട് ആര്‍സിബിക്ക്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, മഹിപാല്‍ ലോംറോര്‍, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, സുയഷ് പ്രഭുദേശായി, ഷഹ്ബാസ് അഹമ്മദ്, ഹല്‍ഷല്‍ പട്ടേല്‍, വാനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, റിയാന്‍ പരാഗ്, കരുണ്‍ നായര്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്‌കോയ്, യൂസ്‌വേന്ദ്ര ചാഹല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

30 ലക്ഷം അടിസ്ഥാനവിലയുള്ള രണ്ട് യുവതാരങ്ങള്‍ക്കായി ചെന്നൈ വാരിയെറിഞ്ഞത് 28.4 കോടി, ഞെട്ടിച്ച് അക്വിബ് നബിയും
കാമറൂണ്‍ ഗ്രീൻ: 12-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം