IPL 2022 : ഗംഭീര തീരുമാനം; ഫാഫ് ഡുപ്ലസിയെ ക്യാപ്റ്റനാക്കിയതിന് ആര്‍സിബിക്ക് ഗാവസ്‌കറുടെ കയ്യടി

Published : Mar 13, 2022, 04:18 PM ISTUpdated : Mar 13, 2022, 04:21 PM IST
IPL 2022 : ഗംഭീര തീരുമാനം; ഫാഫ് ഡുപ്ലസിയെ ക്യാപ്റ്റനാക്കിയതിന് ആര്‍സിബിക്ക് ഗാവസ്‌കറുടെ കയ്യടി

Synopsis

സീസണിന് മുന്നോടിയായുള്ള മെഗാതാരലേലത്തിൽ 7 കോടി രൂപയ്‌ക്ക് ആര്‍സിബി ടീമിലെടുത്ത താരമാണ് ഫാഫ് ഡുപ്ലെസിസ്

ബെംഗളൂരു: ഐപിഎല്‍ പതിനഞ്ചാം സീസണിന് (IPL 2022) മുന്നോടിയായി ദക്ഷിണാഫ്രിക്കന്‍ മുന്‍താരം ഫാഫ് ഡുപ്ലസിസിനെ (Faf du Plessis) നായകനാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) തീരുമാനം ഗംഭീരമെന്ന് പ്രശംസിച്ച് ഇതിഹാസ ബാറ്റര്‍ സുനില്‍ ഗാവസ്‌കര്‍ (Sunil Gavaskar). ഫാഫിന്‍റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് ഗാവസ്‌കര്‍ വ്യക്തമാക്കി. പ്രോട്ടീസിനെ 2013-19 കാലഘട്ടത്തില്‍ 36 ടെസ്റ്റിലും 39 ഏകദിനങ്ങളിലും നയിച്ചിട്ടുണ്ട് ഡുപ്ലസിസ്. 

'ഫാഫ് ഡുപ്ലസിസില്‍ ഏറെ ക്യാപ്റ്റന്‍സി പരിചയവും നേതൃഗുണവും കാണാം. അതിനാല്‍ ഫാഫിനെ ആര്‍സിബി നായകനാക്കിയതില്‍ എനിക്ക് അത്ഭുതമില്ല. ദക്ഷിണാഫ്രിക്കന്‍ ടീമിനെ അദേഹം മുന്നോട്ടുനയിച്ചത് നമുക്ക് മുന്നിലുണ്ട്. പ്രശ്‌നങ്ങള്‍ ടീമില്‍ നിലനില്‍ക്കുന്ന സമയത്ത് ഒത്തൊരുമയോടെ കൊണ്ടുപോവുകയും മികച്ചതാക്കി മാറ്റുകയും ഡുപ്ലസി ചെയ്തു. ഫാഫിനെ നായക പദവി ആര്‍സി ഏല്‍പിക്കുന്നത് അതിനാല്‍ തന്നെ ഗംഭീര തീരുമാനമാണ്' എന്നും ഗാവസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കൂട്ടിച്ചേര്‍ത്തു. 

സീസണിന് മുന്നോടിയായുള്ള മെഗാതാരലേലത്തിൽ 7 കോടി രൂപയ്‌ക്ക് ആര്‍സിബി ടീമിലെടുത്ത താരമാണ് ഫാഫ് ഡുപ്ലെസിസ്. ഐപിഎല്ലില്‍ 100 മത്സരം കളിച്ചിട്ടുള്ള ഡുപ്ലെസി നായകനാകുന്നത് ആദ്യമാണ്. ആര്‍സിബിയിലെ അരങ്ങേറ്റത്തിൽ തന്നെ നായകപദവിയിലേക്ക് പരിഗണിച്ചതിൽ നന്ദി അറിയിച്ചു ദക്ഷിണാഫ്രിക്കന്‍ താരം. ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‍‍വെല്‍, ഇന്ത്യന്‍ സീനിയര്‍ വീക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് എന്നിവരെയും ബാംഗ്ലൂര്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഡുപ്ലെസിയുടെ ക്യാപ്റ്റന്‍സിയിൽ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന പ്രസ്താവനയുമായാണ് മുന്‍ നായകന്‍ വിരാട് കോലി ആര്‍സിബി തീരുമാനത്തെ വരവേറ്റത്.

വിരാട് കോലി അടക്കം മുതിര്‍ന്ന താരങ്ങള്‍ക്കിടയിലെ സ്വീകാര്യതയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാൽ സീസൺ മുഴുവന്‍ ടീമിനൊപ്പം ഉണ്ടാകുമെന്നതും ഫാഫിന് അനുകൂലമായി. ഈ മാസം 27ന് പഞ്ചാബ് കിംഗ്‌സിനിടെയാണ് ആര്‍സിബിയുടെ ആദ്യ മത്സരം. മൂന്ന് തവണ ഫൈനലിലെത്തിയിട്ടുള്ള റോയല്‍ ചല‌ഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ല. 2012 മുതല്‍ 2015 വരേയും പിന്നീട് 2018 മുതല്‍ 2021 വരേ

വിരാട് കോലി ഒഴിഞ്ഞതോടെയാണ് ആര്‍സിബിക്ക് പുതിയ നായകനെ തേടേണ്ടി വന്നത്. കോലി 10 സീസണില്‍ ആര്‍സിബിയുടെ ക്യാപ്റ്റനായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും കിരീടത്തിലേക്ക് നയിക്കാനായില്ല. 2016ല്‍ ഫൈനലില്‍ തോല്‍ക്കുകയും ചെയ്തു. 

IPL 2022: എന്തുകൊണ്ട് മാക്‌‌സ്‌വെല്ലും കാര്‍ത്തിക്കുമല്ല, ഡുപ്ലസി ആര്‍സിബി നായകനായതിങ്ങനെ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍