ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് ബാറ്റര്‍ക്ക് പകരക്കാരാനെ തേടി ആര്‍സിബി, ടീമിലെത്തുക കിവീസ് താരം

Published : Mar 16, 2023, 04:06 PM ISTUpdated : Mar 16, 2023, 04:19 PM IST
ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് ബാറ്റര്‍ക്ക് പകരക്കാരാനെ തേടി ആര്‍സിബി, ടീമിലെത്തുക കിവീസ് താരം

Synopsis

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പാക്കിസ്ഥാനെതിരെ ആണ് ജാക്സ് ടി20യില്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയത്. ടി20 ക്രിക്കറ്റില്‍ കൂറ്റന്‍ അടികള്‍ക്ക് പേരുകേട്ട ജാക്സ് ഇതുവരെ 109 ടി20 മത്സരങ്ങളില്‍ നിന്ന് 157.94 പ്രഹരശേഷിയില്‍ 2802 റണ്‍സടിച്ചിട്ടുണ്ട്.

ബംഗളൂരു: ഐപിഎല്‍ തുടങ്ങാനിരിക്കെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തിരിച്ചടി. ഐപിഎല്‍ ലേലത്തില്‍ 3.2 കോടി രൂപ മുടക്കി സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം വില്‍ ജാക്സ് പരിക്കേറ്റ് ഐപിഎല്ലില്‍ നിന്ന് പുറത്തായതോടെ പകരക്കാരനെ തേടുകയാണ് ആര്‍സിബി. ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ പകരക്കാരനെന്ന നിലയിലാണ് ജാക്സിനെ ആര്‍സിബി പരിഗണിച്ചിരുന്നത്. എന്നാല്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെ ജാക്സിന് പരിക്കേല്‍ക്കുകയായിരുന്നു. സ്കാനിംഗിന് വിധേയനായ ജാക്സ് പരിക്ക് ഭേദമാകാന്‍ ആഴ്ചകളെടുക്കുമെന്ന് വ്യക്തമായതോടെയാണ് ഐപിഎല്ലില്‍ നിന്ന് പിന്‍മാറുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പാക്കിസ്ഥാനെതിരെ ആണ് ജാക്സ് ടി20യില്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയത്. ടി20 ക്രിക്കറ്റില്‍ കൂറ്റന്‍ അടികള്‍ക്ക് പേരുകേട്ട ജാക്സ് ഇതുവരെ 109 ടി20 മത്സരങ്ങളില്‍ നിന്ന് 157.94 പ്രഹരശേഷിയില്‍ 2802 റണ്‍സടിച്ചിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ചുറിയും 23 അര്‍ധസെഞ്ചുറികളുമുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടം പിടിക്കാമെന്ന ജാക്സിന്‍റെ പ്രതീക്ഷകള്‍ക്കും തിരിച്ചടിയാണ് പരിക്ക്.

സിഎസ്‌കെയില്‍ ബ്രാവോയ്‌ക്ക് പുതിയ റോള്‍, ചെന്നൈയിലേക്ക് ഗംഭീര സ്വാഗതം; ടീമിന്‍റെ ഒരുക്കം തകൃതി

ജാക്സിന്‍റെ പകരക്കാരനായി ന്യൂസിലന്‍ഡ് താരം മൈക്കല്‍ ബ്രേസ്‌വെല്ലിനെ ടീമിലെത്തിക്കാനാണ് ആര്‍സിബി ശ്രമിക്കുന്നതെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബറില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടയിരുന്ന ബ്രേസ്‌വെല്ലിനെ ആരും സ്വന്തമാക്കിയിരുന്നില്ല. ഐപിഎല്ലില്‍ ഏപ്രില്‍ രണ്ടിന് മുംബൈ ഇന്ത്യന്‍സുമായാണ് ആര്‍ സി ബിയുടെ ആദ്യ മത്സരം.

ആര്‍സിബി ടീം: വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെൽ, മുഹമ്മദ് സിറാജ്, ഫാഫ് ഡുപ്ലെസിസ്, ഹർഷൽ പട്ടേൽ, വാനിന്ദു ഹസരംഗ, ദിനേശ് കാർത്തിക്, ഷഹബാസ് അഹമ്മദ്, രജത് പടീദാർ, അനൂജ് റാവത്ത്, ആകാശ് ദീപ്, ജോഷ് ഹേസൽവുഡ്, മഹിപാൽ ലോമറോർ, ഫിൻ അലൻ, സുയാഷ് ശർമ, സുയാഷ് ശർമ, പ്രഭുദസ് കൗൾ, ഡേവിഡ് വില്ലി, റീസ് ടോപ്ലി, ഹിമാൻഷു ശർമ്മ, മനോജ് ഭണ്ഡാഗെ, രാജൻ കുമാർ, അവിനാഷ് സിംഗ്, സോനു യാദവ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഉദിച്ചുയര്‍ന്ന് സൂര്യകുമാര്‍, ഇഷാന്‍ കിഷനും അര്‍ധ സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
ഇങ്ങനെ കളിച്ചാല്‍ സഞ്ജുവിന് പുറത്തിരിക്കാം, ഇഷാന്‍ കിഷന്‍ ഓപ്പണറാകും; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ