ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ റണ്‍വേട്ടക്കാരന്‍ പൃഥ്വി ഷായാവും; കാരണങ്ങള്‍ നിരവധി

By Web TeamFirst Published Mar 26, 2023, 6:16 PM IST
Highlights

ഡേവിഡ‍് വാര്‍ണര്‍ ടീമിലുണ്ടെങ്കിലും യുവതാരം പൃഥ്വി ഷായാണ് റണ്‍വേട്ടയില്‍ മുന്നിലെത്താന്‍ പലരും സാധ്യത കല്‍പിക്കുന്നത്

ദില്ലി: ഐപിഎല്‍ പതിനാറാം സീസണിന് തുടക്കമാവാന്‍ ദിവസങ്ങളുടെ അകലം മാത്രമേയുള്ളൂ. ഐപിഎല്‍ ചര്‍ച്ചകളില്‍ ഏറ്റവും സജീവമായ ടീമുകളിലൊന്ന് ഡല്‍ഹി ക്യാപിറ്റല്‍സാണ്. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഡല്‍ഹി ക്യാപ്റ്റല്‍സിനായി ഇക്കുറി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം ആരാകും. വാര്‍ണര്‍ അടക്കമുള്ള പല താരങ്ങളുടേയും പേര് ചര്‍ച്ചയിലുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് പൃഥ്വി ഷായ്‌ക്കാണ്. 

മുന്നില്‍ നിന്ന് നയിക്കാന്‍ ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ ഡേവിഡ‍് വാര്‍ണര്‍ ടീമിലുണ്ടെങ്കിലും യുവതാരം പൃഥ്വി ഷായ്‌ക്കാണ് ഡല്‍ഹിയുടെ റണ്‍വേട്ടയില്‍ മുന്നിലെത്താന്‍ പലരും സാധ്യത കല്‍പിക്കുന്നത്. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആഭ്യന്തര ക്രിക്കറ്റിലെ റിഷഭിന്‍റെ ഫോമാണ്. രഞ്ജി ട്രോഫിയില്‍ 10 ഇന്നിംഗ്‌സില്‍ 59.50 ശരാശരിയിലും 92.39 സ്ട്രൈക്ക് റേറ്റിലും 595 റണ്‍സ് ഷാ നേടിയിരുന്നു. അസമിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി(379) നേടി. രഞ്ജി ട്രോഫി ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. 

സയിദ് മുഷ്‌താഖ് അലി ട്രോഫിയ്ല്‍ 2022-23 സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനുമായി പൃഥ്വി ഷാ. 181.42 സ്ട്രൈക്ക് റേറ്റില്‍ 332 റണ്‍സ് നേടി. അതോടൊപ്പം ഓപ്പണര്‍ എന്ന നിലയില്‍ മികച്ച സ്‌ട്രൈക്ക് റേറ്റുള്ള താരം കൂടിയാണ് ഷാ. പ്രത്യേകിച്ച് പവര്‍പ്ലേയില്‍ പരമാവധി റണ്‍സ് സ്കോര്‍ ചെയ്യുകയാണ് ഷായുടെ രീതി. പവര്‍പ്ലേ അതിജീവിച്ചാല്‍ മികച്ച സ്കോറിലേക്ക് കുതിക്കാനാകും യുവതാരത്തിന് എന്നതാണ് മുഷ്‌താഖ് അലിയിലെ ചരിത്രം തെളിയിക്കുന്നത്. ഇന്ത്യന്‍ ടി20 ടീമിലേക്ക് മടങ്ങിയെത്തണം എന്ന ലക്ഷ്യം മുന്നിലുള്ളതും ഇന്ത്യന്‍ പിച്ചുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട് എന്നതും റിഷഭിന്‍റെ പ്രകടനത്തെ സ്വാധീനിച്ചേക്കാവുന്ന ഘടകമാണ്. 

ഐപിഎല്‍ ഒരുക്കങ്ങള്‍ തകൃതി, സിഎസ്‌കെയും സഞ്ജുപ്പടയും ഗംഭീരം; പ്രമുഖ താരങ്ങള്‍ ക്യാമ്പില്‍

click me!