തോല്‍വിക്ക് പിന്നാലെ വീണ്ടും ഗ്രൗണ്ടിലിറങ്ങി ക്യാപ്റ്റൻ കെ എല്‍ രാഹുലിനെ കണ്ട് ലഖ്നൗ ടീം മുതലാളി

Published : May 15, 2024, 02:46 PM ISTUpdated : May 15, 2024, 02:47 PM IST
തോല്‍വിക്ക് പിന്നാലെ വീണ്ടും ഗ്രൗണ്ടിലിറങ്ങി ക്യാപ്റ്റൻ കെ എല്‍ രാഹുലിനെ കണ്ട് ലഖ്നൗ ടീം മുതലാളി

Synopsis

തിങ്കളാഴ്ച ലഖ്നൗ ടീം അംഗങ്ങള്‍ക്കായി ഗോയങ്ക വസതിയില്‍ അത്താഴ വിരുന്ന് നടത്തിയിരുന്നു. രാഹുല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ അത്താഴവിരുന്നിന് എത്തിയിരുന്നു.

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിക്ക് ശേഷം വീണ്ടും ഗ്രൗണ്ടിലിറങ്ങി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകൻ കെ എല്‍ രാഹുലിനെ നേരില്‍ക്കണ്ട് ടീം ഉടമ സഞ്ജീവ് ഗോയങ്ക. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ദയനീയ തോല്‍വി വഴങ്ങിയശേഷം രാഹുലിനെ ഗോയങ്ക പരസ്യമായി ശകാരിക്കുന്നത് ചര്‍ച്ചയാകുകയും ട്രോളാകുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലെടുത്തായിരുന്നു ടീം ഉടമയുടെ പെരുമാറ്റം. വളരെ സൗഹാര്‍ദ്ദത്തോടെ കളിച്ച് ചിരിച്ച് രാഹുലിനോട് സംസാരിക്കുന്ന ഗോയങ്കയെ ആണ് ആരാധകര്‍ ഇന്നലെ ഗ്രൗണ്ടില്‍ കണ്ടത്.

മത്സരത്തിനിടെ രാഹുല്‍ മികച്ച ഫീല്‍ഡിംഗ് പുറത്തെടുക്കുമ്പോഴൊക്കെ അഭിനന്ദിക്കാനും ഗോയങ്ക മറന്നില്ല. മത്സരത്തില്‍ ഡല്‍ഹി ബാറ്ററായ ഷായ് ഹോപ്പിനെ കവറില്‍ രാഹുല്‍ പറന്നു പിടിച്ചപ്പോള്‍ ഗോയങ്ക എഴുന്നേറ്റ് നിന്ന് ക്യാപ്റ്റന് കൈയടിക്കുകയും ചെയ്തു. ലഖ്നി ഇന്നിംഗ്സില്‍ രാഹുല്‍ തുടക്കത്തിലെ പുറത്തായപ്പോള്‍ ചിരിയോടെ താടിക്ക് കൈ കൊടുത്ത് ഇരിക്കുന്ന ഗോയങ്കയെ ആണ് ആരാധകർ കണ്ടത്.

ഞാനാണെങ്കിൽ അവനെ കളിപ്പിക്കും, ലോകകപ്പ് പ്ലേയിംഗ് ഇലവനിൽ കളിക്കുക സഞ്ജുവോ റിഷഭ് പന്തോ; മറുപടി നൽകി ഗൗതം ഗംഭീർ

തിങ്കളാഴ്ച ലഖ്നൗ ടീം അംഗങ്ങള്‍ക്കായി ഗോയങ്ക വസതിയില്‍ അത്താഴ വിരുന്ന് നടത്തിയിരുന്നു. രാഹുല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ അത്താഴ വിരുന്നിന് എത്തിയിരുന്നു. രാഹുലും സഞ്ജീവ് ഗോയങ്കയും തമ്മില്‍ ആലിംഗനം ചെയ്തു നില്‍ക്കുന്നതിന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിന് പിന്നാലെ ഇന്നലെ ഡല്‍ഹിക്കെതിരെയും തോല്‍വി വഴങ്ങിയതോടെ ലഖ്നൗവിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേല്‍ക്കുകയും ചെയ്തു. 13 മത്സരങ്ങില്‍ 12 പോയന്‍റുള്ള ലഖ്നൗവിന് അവസാന മത്സരത്തില്‍ ജയിച്ചാലും 14 പോയന്‍റ് മാത്രമെ നേടാനാവു. -0.769 നെറ്റ് റണ്‍റേറ്റുള്ളതിനാല്‍ എതിരാളികളായ ചെന്നൈ തോറ്റാല്‍ പോലാലും ആര്‍സിബിയുടെ(0.387) നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍ ലഖ്നൗവിന് വലിയ മാര്‍ജിനിലുള്ള വിജയം സ്വന്തമാക്കേണ്ടിവരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുത്ത് അര്‍ഷ്ദീപ്, ആദ്യ 2 കളികളിലും പുറത്തിരുത്തിയതിന് ഗംഭീറിനെ പൊരിച്ച് ആരാധകര്‍
കോലി മാത്രമല്ല, ബാബറും വീണു, വൈഭവ് കേറി.. കേറി.. എങ്ങോട്ടിത്