
ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈയില്‍ നടന്ന ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്ഥാനത്തു നിന്ന് എം എസ് ധോണി പടിയിറങ്ങിയ വിവരം ആരാധകര്‍ ആദ്യം അറിയുന്നത്. ഫോട്ടോ ഷൂട്ടിന് തൊട്ടുപിന്നാലെയാണ് ചെന്നൈയുടെ ക്യാപ്റ്റനായി റുതുരാജ് ഗെയ്ക്‌വാദിനെ നിയോഗിച്ച കാര്യം ചെന്നൈ സൂപ്പര്‍ കിംഗ്സ് പോലും ഔദ്യോഗികമായി അറിയിച്ചത്.
അതിന്‍റെ ഞെട്ടല്‍ മാറും മുമ്പാണ് പഞ്ചാബ് കിംഗ്സിനായി ഫോട്ടോ ഷൂട്ടിനെത്തിയ താരത്തെ ആരാധകര്‍ ശ്രദ്ധിച്ചത്. നായകനായ ശിഖര്‍ ധവാന് പകരം പഞ്ചാബ് കുപ്പായത്തില്‍ നില്‍ക്കുന്നത് ഇന്ത്യയുടെ ടി20 ടീം വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയാണ്. ഇതോടെ ധവാന് പകരം ജിതേഷ് ശര്‍മ പഞ്ചാബിന്‍റെ ക്യാപ്റ്റനായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ ഇതിന് പിന്നിലെ ആശയക്കുഴപ്പം ഒഴിവാക്കി ഐപിഎല്‍ അധികൃതര്‍ തന്നെ രംഗത്തെത്തി.
ഗുജറാത്ത് ടൈറ്റൻസില്‍ മുഹമ്മദ് ഷമിയുടെ പകരക്കാരനായി എത്തുന്നത് മലയാളി പേസര്‍
ജിതേഷ് ശര്‍മയെ പഞ്ചാബ് കിംഗ്സിന്‍റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത വിവരാണ് ഐപിഎല്‍ ഔദ്യോഗികമായി അറിയിച്ചത്. ശിഖര്‍ ധവാന് ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടിന് എത്താന്‍ കഴിയാതിരുന്നതോടെയാണ് വൈസ് ക്യാപ്റ്റനായ ജിതേഷ് ശര്‍മ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്. ഒമ്പത് ക്യാപ്റ്റന്‍മാരും പഞ്ചാബ് കിംഗ്സിനെ പ്രതിനിധീകരിച്ച് വൈസ് ക്യാപ്റ്റനും എന്നാണ് ഐപിഎല്‍ ട്വീറ്റില്‍ വ്യക്തമാക്കിയത്.
2022ല്‍ പഞ്ചാബ് കുപ്പായത്തില്‍ അരങ്ങേറിയ 30കാരനായ ജിതേഷ് ഇതുവരെ ടീമിനായി 26 മത്സരങ്ങളില്‍ നിന്ന് 543 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ 156.08 പ്രഹരശേഷിയില്‍ 309 റണ്‍സടിച്ച ജിതേഷ് വൈകാതെ ഇന്ത്യൻ ടീമിലുമെത്തി. ഇന്ത്യക്കായി ഒമ്പത് ടി20 മത്സരങ്ങളിൽ ജിതേഷ് ഇതുവരെ കളിച്ചിച്ചിട്ടുണ്ട്. അടുത്ത സീസണില്‍ ധവാന് പകരം ജിതേഷ് ആയിരിക്കും പഞ്ചാബിനെ നയിക്കുക എന്നതിന്‍റെ വ്യക്തമായ സൂചനയാണ് യുവതാരത്തിന്‍റെ സ്ഥാനക്കയറ്റം എന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!