രാജസ്ഥാന്‍- കെകെആര്‍, ഐപിഎല്ലില്‍ ഇന്ന് കട്ടയ്ക്ക് കട്ട പോരാട്ടം; വജ്രായുധങ്ങളെ ഇറക്കാന്‍ സഞ്ജു സാംസണ്‍

By Web TeamFirst Published Apr 16, 2024, 7:19 AM IST
Highlights

തോൽക്കാൻ മടിയുള്ള രാജസ്ഥാൻ റോയൽസും കൊൽത്തത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് നേർക്കുനേർ വരികയാണ്

കൊല്‍ക്കത്ത: ഐപിഎൽ 2024ല്‍ ഇന്ന് പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള ടീമുകളുടെ പോരാട്ടം. വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഫോമിലേക്ക് മടങ്ങിയെത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

കട്ടയ്ക്ക് കട്ട പോരാട്ടം

തോൽക്കാൻ മടിയുള്ള രാജസ്ഥാൻ റോയൽസും കൊൽത്തത്ത നൈറ്റ് റൈഡേഴ്‌സും ഈഡൻ ഗാർഡൻസിൽ നേർക്കുനേർ വരികയാണ്. ആറ് കളിയിൽ അഞ്ചിലും ജയിച്ച് സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ ഒന്നും അഞ്ച് കളിയിൽ നാലും ജയിച്ച് ശ്രേയസ് അയ്യരുടെ കൊൽക്കത്ത രണ്ടും സ്ഥാനങ്ങളിൽ നില്‍ക്കുന്നു. സന്തുലിതമാണ് ഇരു ടീമും. ഇരുതലമൂർച്ചയുള്ള സുനിൽ നരെയ്‌നെ പിടിച്ചുകെട്ടുകയാവും സഞ്ജുവിന്റെ പ്രധാന വെല്ലുവിളി. തകർപ്പൻ തുടക്കം നൽകാൻ ഫിൽ സോൾട്ടും സ്കോർബോർഡിന് റോക്കറ്റ് വേഗം നൽകാൻ ആന്ദ്രേ റസലും നൈറ്റ് റൈഡേഴ്സ് നിരയിലുണ്ട്. ശ്രേയസ് നയിക്കുന്ന മധ്യനിരയും ഭദ്രം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായ ഓസീസ് പേസര്‍ മിച്ചൽ സ്റ്റാർക്ക് കൂടി ഫോമിലേക്ക് എത്തിയതോടെ ബൗളിംഗിലും കൊൽക്കത്ത കരുത്തർ. 

കണക്കിലാര്?

ഫോം വീണ്ടെടുത്തുവെന്ന് സൂചന നൽകിയ യശസ്വി ജയ്സ്വാളിനൊപ്പം പരിക്ക് മാറി ജോസ് ബട്‌ലർ കൂടി തിരിച്ചെത്തിയാൽ രാജസ്ഥാന് പേടിക്കാനൊന്നുമില്ല. സഞ്ജു സാംസണും റിയാന്‍ പരാഗും റൺവേട്ടക്കാരിൽ മുൻനിരയിലുണ്ട് എന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്നു. വിശ്വസ്ത ഫിനിഷര്‍ ഷിമ്രോന്‍ ഹെറ്റ്മെയർ സഞ്ജുവിന് പ്രതീക്ഷ നല്‍കുന്നു. ട്രെന്‍ഡ് ബോൾട്ട്, ആവേശ് ഖാന്‍, യൂസ്‌വേന്ദ്ര ചഹൽ, കേശവ് മഹാരാജ് എന്നിവർക്കൊപ്പം രവിചന്ദ്രന്‍ അശ്വിൻ കൂടി തിരിച്ചെത്തിയാൽ ബൗളിംഗ് നിരയും റോയല്‍സിന് സർവ്വസജ്ജം. ഇരു ടീമും മുമ്പ് ഏറ്റുമുട്ടിയത് ഇരുപത്തിയെട്ട് കളിയിലെങ്കില്‍ കൊൽക്കത്ത പതിനാലിലും രാജസ്ഥാൻ പതിനേഴിലും ജയിച്ചു എന്നതാണ് ചരിത്രം.

Read more: കാർത്തികിനും ആർസിബിയെ രക്ഷിക്കാനായില്ല! തുടർച്ചയായ അഞ്ചാം തോൽവി; സൺറൈസേഴ്സ് ഹൈദരാബാദിന് 25 റൺ ജയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!