കളി 'തല'യോടോ; എം എസ് ധോണി രണ്ട് വര്‍ഷം മുമ്പേ തീരുമാനിച്ചു, എല്ലാം നടന്നത് റാഞ്ചിയില്‍

Published : Mar 22, 2024, 09:46 AM ISTUpdated : Mar 22, 2024, 01:04 PM IST
കളി 'തല'യോടോ; എം എസ് ധോണി രണ്ട് വര്‍ഷം മുമ്പേ തീരുമാനിച്ചു, എല്ലാം നടന്നത് റാഞ്ചിയില്‍

Synopsis

റുതുരാജ് ഗെയ്‌ക്‌വാദ് സിഎസ്‌കെ ക്യാപ്റ്റനായത് സര്‍പ്രൈസല്ല; ധോണി രണ്ട് വര്‍ഷം മുമ്പേ തീരുമാനിച്ചു!

ചെന്നൈ: ഐപിഎൽ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എം എസ് ധോണിക്ക് ശേഷം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ക്യാപ്റ്റനാവും എന്നാണ് പലരും കരുതിയിരുന്നത്. 2022ല്‍ ജഡേജയെ ക്യാപ്റ്റനാക്കി ടീം പരീക്ഷിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ യുവ ബാറ്റര്‍ റുതുരാജ് ഗെയ്‌ക്‌വാദിനെയാണ് ധോണി ടീമില്‍ തന്‍റെ പിന്‍ഗാമിയാക്കിയത്. 'തല' നായകസ്ഥാനം ഒഴിഞ്ഞത് ആരാധകരെ നിരാശപ്പെടുത്തുന്നുവെങ്കിലും ധോണിയുടെ ഏറെക്കാലമായുള്ള പദ്ധതിയാണ് റുതുരാജിനെ സിഎസ്‌കെയുടെ അടുത്ത നായകനാക്കിയത്.  

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ അടുത്ത നായകനായി റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ പേര് വന്നത് അപ്രതീക്ഷിതമല്ല. രണ്ട് വർഷത്തോളമായി യുവ ബാറ്ററെ സിഎസ്‌കെ നായകസ്ഥാനത്തേക്ക് എം എസ് ധോണി വളർത്തിക്കൊണ്ടുവരികയായിരുന്നു. താൻ ടീമിൽ ഉള്ളപ്പോൾ തന്നെ നായകപദവി റുതുരാജിന് കൈമാറാനും ധോണി തീരുമാനിച്ചു. അഞ്ച് വർഷം മുമ്പത്തെ ഐപിഎൽ താരലേലത്തിൽ അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കാണ് റുതുരാജ് ഗെയ്‌വാദിനെ സിഎസ്‌കെ സ്വന്തമാക്കിയത്. വളരെ വേഗം ഫ്രാഞ്ചൈസി ഉടമ എൻ ശ്രീനിവാസന്‍റെ ഗുഡ്‌‌ബുക്കിൽ ഇടം നേടിയ ഗെയ്‌ക്‌വാദ് 2021ലെ സീസണിൽ 600 റൺസിലധികം നേടിയതോടെ ടീമിലുറച്ചു. 

ഇടക്കാലത്ത് രവീന്ദ്ര ജഡേജയെ നായകനാക്കിയുള്ള പരീക്ഷണം പാളിയതോടെ എം എസ് ധോണിക്ക് ശേഷം റുതുരാജ് ഗെയ്‌ക്‌വാദ് ക്യാപ്റ്റനാവണം എന്ന അഭിപ്രായത്തിന് സിഎസ്‌കെയില്‍ പിന്തുണയേറി. 2021-22 സീസണിൽ റാഞ്ചി വേദിയായ വിജയ് ഹസരെ ട്രോഫിയിൽ മഹാരാഷ്ട്ര നായകനായി എത്തിയപ്പോൾ ധോണിക്കൊപ്പമായിരുന്നു മിക്ക വൈകുന്നേരങ്ങളിലും ഗെയ്‌ക്‌വാദ് സമയം ചിലവഴിച്ചിരുന്നത്. അവിടെവച്ചാണ് സിഎസ്‌കെയിൽ തന്‍റെ പിൻഗാമി ആകാൻ ഒരുങ്ങണമെന്ന് ഗെയ്‌ക്‌വാദിനോട് ധോണി ആവശ്യപ്പെട്ടത്. എന്നാൽ എപ്പോൾ ബാറ്റൻ കൈമാറും എന്ന് 'തല' പറഞ്ഞില്ല. ഇന്നലെ പ്രഭാതഭക്ഷണത്തിനിടയിൽ ടീമിന്‍റെ മുഖ്യ പരിശീലകന്‍ സ്റ്റീഫൻ ഫ്ലമിങ്ങിനോടും സഹതാരങ്ങളോടും ടീമിലെ മറ്റുള്ളവരോടും ധോണി താന്‍ ക്യാപ്റ്റന്‍സി റുതുവിന് കൈമാറുന്നതായി തീരുമാനം അറിയിക്കുകയായിരുന്നു.

Read more: ഇന്നത്തേത് ധോണിയുടെ അവസാന ഐപിഎല്‍ മത്സരമോ, മറ്റൊരു അപ്രതീക്ഷിത പ്രഖ്യാപനം വരുമോ; ഉത്തരമിതാ

പിന്നാലെ മാനേജ്‌മെന്‍റിനും എം എസ് ധോണി പുതിയ ക്യാപ്റ്റനെ കുറിച്ച് വിവരം കൈമാറി. എപ്പോഴും ധോണിയുടേ തീരുമാനങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിട്ടുള്ള ടീം ഉടമകള്‍ ഇക്കാര്യത്തില്‍ എതിർത്തില്ല. റുതുരാജ് ഗെയ്‌ക്‌വാദുമായി എം എസ് ധോണി ഏറെനാളായി ആശയവിനിമയം നടത്തിവരുന്നതിനാല്‍ രവീന്ദ്ര ജഡേജയുടെ കാര്യത്തിൽ 2022ല്‍ സംഭവിച്ച പിഴവ് ഇനിയുണ്ടാകില്ലെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ പ്രതീക്ഷ. 

Read more: 'വണക്കം തലൈ'; ആരാധക മനസില്‍ കയറിക്കൊളുത്തി രോഹിത് ശര്‍മ്മയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും