ഓപ്പണറായി മടങ്ങിയെത്തി രാഹുൽ; പവർ പ്ലേയിൽ ചെന്നൈയെ കടന്നാക്രമിച്ച് പോറൽ

Published : Apr 05, 2025, 04:09 PM ISTUpdated : Apr 05, 2025, 05:23 PM IST
ഓപ്പണറായി മടങ്ങിയെത്തി രാഹുൽ; പവർ പ്ലേയിൽ ചെന്നൈയെ കടന്നാക്രമിച്ച് പോറൽ

Synopsis

6 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്. 

ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്. 19 റൺസുമായി കെ.എൽ രാഹുലും 32 റൺസുമായി അഭിഷേക് പോറെലുമാണ് ക്രീസിൽ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഡൽഹിയുടെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍ ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ക് ആദ്യ ഓവറിന്‍റെ അഞ്ചാം പന്തിൽ തന്നെ റൺസൊന്നും നേടാനാകാതെ മടങ്ങി. ഖലീൽ അഹമ്മദിനെ മിഡ് ഓണിന് മുകളിലൂടെ ബൗണ്ടറി കടത്താനുള്ള മക്ഗുര്‍ക്കിന്‍റെ ശ്രമം രവിചന്ദ്രൻ അശ്വിന്‍റെ കൈകളിൽ അവസാനിച്ചു. ആദ്യ ഓവറിൽ ഒരു റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി ഖലീൽ അഹമ്മദ് മികവുകാട്ടി. 

രണ്ടാം ഓവര്‍ എറിയാനെത്തിയ മുകേഷ് ചൗധരിയെ അഭിഷേക് പോറെൽ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കാണാനായത്. മൂന്ന് ബൗണ്ടറികളും ഒരു സിക്സറും സഹിതം 19 റൺസാണ് അഭിഷേക് ഈ ഓവറിൽ അടിച്ചെടുത്തത്. മൂന്നാം ഓവറിൽ  വീണ്ടും ഖലീൽ അഹമ്മദ് റൺസ് വഴങ്ങുന്നതിൽ പിശുക്കുകാട്ടി. നാല് സിംഗിളുകൾ മാത്രമാണ് ഈ ഓവറിൽ ഡൽഹി ബാറ്റര്‍മാര്‍ക്ക് നേടാനായത്. നാലാം ഓവര്‍ എറിയാനെത്തിയ മുകേഷ് ചൗധരിയുടെ ഓവറിൽ 8 റൺസ് കൂടി പിറന്നു. ഇതോടെ 4 ഓവറുകൾ പിന്നിട്ടപ്പോൾ ഡൽഹിയുടെ സ്കോര്‍ 1ന് 32 റൺസ്. 

അഞ്ചാം ഓവറിന്‍റെ രണ്ടാം പന്തിൽ ഖലീൽ അഹമ്മദിനെ ഫൈൻ ലെഗിന് മുകളിലൂടെ സിക്സര്‍ പറത്തി രാഹുൽ സ്കോര്‍ ഉയര്‍ത്തി. പവര്‍ പ്ലേ അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഓവറിൽ രവിചന്ദ്രൻ അശ്വിനെയാണ് നായകൻ ഗെയ്ക്വാദ് പന്തേൽപ്പിച്ചത്. ആദ്യ പന്തിൽ ബൗണ്ടറി വഴങ്ങിയെങ്കിലും 8 റൺസ് വിട്ടുകൊടുത്ത് ഓവര്‍ പൂര്‍ത്തിയാക്കാൻ അശ്വിന് കഴിഞ്ഞു.

READ MORE: തിലകിനെ തിരികെ വിളിച്ച തീരുമാനം ഉള്‍ക്കൊള്ളാനാവാതെ സൂര്യകുമാര്‍; എല്ലാം അദ്ദേഹത്തിന്റെ മുഖം പറയും

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര