പവർ പ്ലേയിൽ പിടിമുറുക്കി ചെന്നൈ; ഹിറ്റ്മാന് നാണക്കേടിന്റെ റെക്കോർഡ് 

Published : Mar 23, 2025, 08:08 PM IST
പവർ പ്ലേയിൽ പിടിമുറുക്കി ചെന്നൈ; ഹിറ്റ്മാന് നാണക്കേടിന്റെ റെക്കോർഡ് 

Synopsis

ആദ്യ ഓവറിന്റെ നാലാം പന്തിൽ തന്നെ രോഹിത് ശർമ്മ റൺസൊന്നും നേടാനാകാതെ പുറത്തായി. 

ചെന്നൈ: ഐപിഎല്ലിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ സൂപ്പർ കിംഗ്സ് - മുംബൈ ഇന്ത്യസ് പോരാട്ടത്തിൽ ഒന്നാം ഇന്നിംഗ്സ് പവർ പ്ലേ പൂർത്തിയായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് പവർ പ്ലേയിൽ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും റയാൻ റിക്കെൽട്ടന്റെയും വിൽ ജാക്സിന്റെയും വിക്കറ്റുകളാണ് ചെന്നൈ തുടക്കത്തിൽ തന്നെ വീഴ്ത്തിയത്. 

ആദ്യ ഓവറിന്റെ നാലാം പന്തിൽ തന്നെ രോഹിത് ശർമ്മ മടങ്ങി. ഖലീൽ അഹമ്മദിന്റെ പന്തിനെ ഫ്ലിക്ക് ചെയ്യാനുള്ള രോഹിത്തിന്റെ ശ്രമം മിഡ് വിക്കറ്റിൽ ശിവം ദുബെയുടെ കൈകളിൽ അവസാനിച്ചു. മൂന്നാം ഓവറിന്റെ രണ്ടാം പന്തിൽ റിക്കെൽട്ടനെയും ചെന്നൈ മടക്കിയയച്ചു. രണ്ട് വിക്കറ്റുകളും ഖലീൽ അഹമ്മദ് തന്നെയാണ് സ്വന്തമാക്കിയത്. 5-ാം ഓവറിൽ വിൽ ജാക്സിനെ കറക്കി വീഴ്ത്തി രവിചന്ദ്രൻ അശ്വിൻ ചെന്നൈ ആരാധകരെ ആവേശത്തിലാക്കി. പവർ പ്ലേ പൂർത്തിയായപ്പോൾ മുംബൈ 3 വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലാണ്. 19 റൺസുമായി സൂര്യകുമാർ യാദവും 8 റൺസുമായി തിലക് വർമ്മയുമാണ് ക്രീസിൽ. 

നേരത്തെ, നേരിട്ട നാലാം പന്തിൽ റൺസൊന്നും നേടാനാകാതെയാണ് രോഹിത് ശർമ്മ പുറത്തായത്. ഇത് രോഹിത്തിന് നാണക്കേടിന്റെ റെക്കോർഡ് സമ്മാനിക്കുകയും ചെയ്തു. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പൂജ്യത്തിന് പുറത്തായ താരങ്ങളുടെ പട്ടികയിൽ രോഹിത് ശർമ്മ, ദിനേഷ് കാർത്തിക്, ഗ്ലെൻ മാക്സ്വെൽ എന്നിവർക്കൊപ്പമെത്തി. മൂവരും 18 തവണയാണ് പൂജ്യത്തിന് പുറത്തായത്. 

READ MORE: സഞ്ജുവിന്റെയും ജുറെലിന്റെയും പോരാട്ടം പാഴായി; സൺറൈസേഴ്സിനോട് പൊരുതിത്തോറ്റ് രാജസ്ഥാൻ

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്