ഐപിഎൽ: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നിര്‍ണായക ടോസ് ജയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്, മാറ്റവുമായി ഇരു ടീമും

Published : Mar 28, 2025, 07:14 PM IST
ഐപിഎൽ: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നിര്‍ണായക ടോസ് ജയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്, മാറ്റവുമായി ഇരു ടീമും

Synopsis

ഐപിഎല്ലില്‍ ആദ്യ മത്സരങ്ങളില്‍ ജയിച്ചാണ് ചെന്നൈയും ആര്‍സിബിയും ഇറങ്ങുന്നത്. ചെന്നൈ ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ചപ്പോള്‍ ആര്‍സിബി ആദ്യ മത്സരത്തില്‍ നിലിവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചിരുന്നു.

ചെന്നൈ: ഐപിഎല്ലില്‍  റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നിര്‍ണായക ടോസ് ജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം കളിച്ച നഥാന്‍ എല്ലിസിന് പകരം മതീഷ പതിരാന ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. പരിക്കുമൂലം പതിരാന ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. ഇന്നും പതിരാന പുറത്തിരിക്കേണ്ടിവരുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആദ്യ മത്സരം ജയിച്ച ടീമില്‍ ആര്‍സിബിയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. റാസിക് സലാമിന് പകരം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി.  2008നുശേഷം ചെപ്പോക്കില്‍ ആദ്യ വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തേടുന്നത്.

ഐപിഎല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത താരം, വിക്കറ്റ് വേട്ടയില്‍ മുന്നില്‍, ആദ്യ പത്തില്‍ മലയാളി താരവും

ഐപിഎല്ലില്‍ ആദ്യ മത്സരങ്ങളില്‍ ജയിച്ചാണ് ചെന്നൈയും ആര്‍സിബിയും ഇറങ്ങുന്നത്. ചെന്നൈ ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ചപ്പോള്‍ ആര്‍സിബി ആദ്യ മത്സരത്തില്‍ നിലിവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചിരുന്നു.

ആര്‍സിബിക്കെതിരായ മത്സരത്തിനുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേയിംഗ് ഇലവന്‍: രാഹുൽ ത്രിപാഠി, രച്ചിൻ രവീന്ദ്ര, റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ദീപക് ഹൂഡ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സാം കറൻ, എംഎസ് ധോണി, രവിചന്ദ്രൻ അശ്വിൻ, മതീഷ പതിരാന, നൂർ അഹമ്മദ്.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആര്‍സിബിയുടെ പ്ലേയിംഗ് ഇലവന്‍: വിരാട് കോഹ്‌ലി, ഫിലിപ്പ് സാൾട്ട്, ദേവ്ദത്ത് പടിക്കൽ, രജത് പട്ടീദാർ (സി), ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ (ഡബ്ല്യു), ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വര് കുമാർ, ജോഷ് ഹാസിൽവുഡ്, യാഷ് ദയാൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഓസീസിന് മടക്ക ടിക്കറ്റ്, സൂപ്പർ 8 പോരാട്ടത്തിന് 7 ടീമുകൾ റെഡി; അവസാന സീറ്റിനായി പാകിസ്ഥാൻ; ഇന്ത്യയുടെ എതിരാളികള്‍
സിംബാബ്‌വെ-അയര്‍ലന്‍ഡ് മത്സരം മഴമുടക്കി, ഓസ്ട്രേലിയ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്ത്, സിംബാബ്‌വെ സൂപ്പര്‍-8ൽ