​ഗുജറാത്ത് പറഞ്ഞത് കള്ളം! റബാഡ നാട്ടിലേയ്ക്ക് മടങ്ങിയത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടല്ല

Published : May 04, 2025, 09:23 AM IST
​ഗുജറാത്ത് പറഞ്ഞത് കള്ളം! റബാഡ നാട്ടിലേയ്ക്ക് മടങ്ങിയത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടല്ല

Synopsis

ഈ വർഷം ആദ്യം നടന്ന SA20 ടൂർണമെന്റിനിടെ റബാഡ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. 

ലക്നൗ: ഐപിഎൽ മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ ​ഗുജറാത്ത് ടൈറ്റൻസ് താരം കാഗിസോ റബാഡ നാട്ടിലേയ്ക്ക് മടങ്ങിയത് വലിയ വാർത്തയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് താരം ദക്ഷിണാഫ്രിക്കയിലേയ്ക്ക് മടങ്ങിയത് എന്നായിരുന്നു ​ഗുജറാത്ത് ഫ്രാഞ്ചൈസിയുടെ വിശദീകരണം. റബാഡ ടൂർണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ തിരികെയെത്തുമോ എന്ന കാര്യത്തിൽ പോലും ​ഗുജറാത്ത് ഒരു വിവരവും നൽകിയിരുന്നില്ല. എന്നാൽ, വ്യക്തിപരമായ കാരണങ്ങൾ കൊണ്ടല്ല റബാഡ നാട്ടിലേയ്ക്ക് മടങ്ങിയത്. 

ഈ വർഷം ആദ്യം നടന്ന SA20 ടൂർണമെന്റിനിടെ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് റബാഡയ്ക്ക് താൽക്കാലിക സസ്‌പെൻഷൻ ലഭിച്ചിരുന്നു. മിഷിഗൺ കേപ് ടൗൺ ടീമിൽ അം​ഗമായിരുന്ന റബാഡ ഉത്തേജക മരുന്ന് ഉപയോ​ഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു. എന്നാൽ, ഇത് പ്രകടനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതല്ലെന്ന് ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 3ന് നാട്ടിലേയ്ക്ക് മടങ്ങിയ റബാഡ ഇപ്പോൾ ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുകയാണ്. 

ഉത്തേജക മരുന്ന് പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് താൻ "താൽക്കാലിക സസ്‌പെൻഷൻ" അനുഭവിക്കുകയാണെന്ന് കഗിസോ റബാഡ സ്ഥിരീകരിച്ചതായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റേഴ്‌സ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഏത് ഉത്തേജക പദാർത്ഥമാണ് താരം ഉപയോ​ഗിച്ചതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. കളിക്കളത്തിലേയ്ക്ക് മടങ്ങിയെത്താൻ താൻ അതിയായി ആ​ഗ്രഹിക്കുന്നുണ്ടെന്നും ഇതിനായി തുടർന്നും കഠിനാധ്വാനം ചെയ്യുമെന്നും റബാഡ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ പിന്തുണച്ചവർക്ക് താരം നന്ദി പറയുകയും ചെയ്തു. 

2025ലെ ഐപിഎൽ ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് 10.75 കോടി രൂപയ്ക്കാണ് റബാഡയെ സ്വന്തമാക്കിയത്. ഏപ്രിൽ 3 ന് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുന്നതിന് മുമ്പ് റബാഡ രണ്ട് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. ഗുജറാത്തിനു വേണ്ടി അരങ്ങേറ്റം കുറിച്ച താരം പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ 41 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 42 റൺസ് വിട്ടുകൊടുത്ത് 1 വിക്കറ്റ് വീഴ്ത്താനും റബാഡയ്ക്ക് കഴിഞ്ഞു. റബാഡയുടെ അഭാവത്തിലും ​ഗുജറാത്ത് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 10 മത്സരങ്ങളിൽ ഏഴെണ്ണം ജയിച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ​ഗുജറാത്ത്. പ്ലേ ഓഫിലെത്താൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നാണ് ​ഗുജറാത്ത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്