പവർ പ്ലേയിൽ ഗുജറാത്തിനെ എറിഞ്ഞുപിടിച്ച് കൊൽക്കത്ത; വിയർത്ത് ഗില്ലും സുദർശനും

Published : Apr 21, 2025, 08:06 PM ISTUpdated : Apr 21, 2025, 08:14 PM IST
പവർ പ്ലേയിൽ ഗുജറാത്തിനെ എറിഞ്ഞുപിടിച്ച് കൊൽക്കത്ത; വിയർത്ത് ഗില്ലും സുദർശനും

Synopsis

21 റൺസുമായി സുദർശനും 22 റൺസുമായി ഗില്ലുമാണ് ക്രീസിൽ. 

കൊൽക്കത്ത: പവർ പ്ലേയിൽ ഗുജറാത്ത് ടൈറ്റൻസിനെ പിടിച്ചുകെട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 6 ഓവറുകൾ പൂർത്തിയാകുമ്പോൾ ഗുജറാത്ത് വിക്കറ്റ് നഷ്ടമില്ലാതെ 45 റൺസ് എന്ന നിലയിലാണ്. സായ് സുദർശൻ 21 റൺസുമായും ശുഭ്മാൻ ഗിൽ 22 റൺസുമായും ക്രീസിലുണ്ട്. 

വൈഭവ് അറോറ എറിഞ്ഞ ആദ്യ ഓവറിൽ വെറും 4 റൺസ് മാത്രമാണ് ഗുജറാത്തിന് നേടാനായത്. മൊയീൻ അലി എറിഞ്ഞ രണ്ടാം ഓവറിന്റെ അവസാന പന്തിലാണ് ഗുജറാത്തിന്റെ ആദ്യ ബൌണ്ടറി പിറന്നത്. ഈ ഓവറിൽ 8 റൺസ് കണ്ടെത്താൻ ഗുജറാത്തിന്റെ ഓപ്പണർമാർക്ക് കഴിഞ്ഞു. മൂന്നാം ഓവറിൽ 12 റൺസ് കൂടി എത്തിയതോടെ ഗുജറാത്തിന്റെ സ്കോറിംഗിന്റെ വേഗം കൂടി. എന്നാൽ, നാലാം ഓവറിൽ വെറും 2 റൺസ് മാത്രം വഴങ്ങി മൊയീൻ അലി റണ്ണൊഴുക്ക് തടഞ്ഞു. 

ഹർഷിത് റാണ എറിഞ്ഞ 5-ാം ഓവറിൽ രണ്ട് ബൌണ്ടറികൾ സഹിതം 12 റൺസ് കൂടി നേടാൻ ഗുജറാത്തിന് കഴിഞ്ഞു. പവർ പ്ലേയുടെ അവസാന ഓവറിൽ വരുൺ ചക്രവർത്തിയെ നായകൻ രഹാനെ പന്തേൽപ്പിച്ചു. വിക്കറ്റ് നേടാനായില്ലെങ്കിലും 7 റൺസ് മാത്രമാണ് വരുൺ വഴങ്ങിയത്. ഇതോടെ ഗുജറാത്തിന്റെ സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 45 റൺസ് എന്ന നിലയിലെത്തി.

READ MORE:  ജീവന്‍മരണപ്പോരില്‍ ആര്‍സിബിയെ നേരിടാനിറങ്ങുന്ന രാജസ്ഥാന് തിരിച്ചടി; അടുത്ത മത്സരത്തിലും സഞ്ജു കളിക്കില്ല

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം