മിന്നല്‍ ഫിഫ്റ്റി, ഓറഞ്ച് ക്യാപ് തൂക്കി സായ് സുദര്‍ശന്‍; ഐപിഎല്‍ സീസണില്‍ 300 റണ്‍സ് പിന്നിടുന്ന ആദ്യ താരം

Published : Apr 12, 2025, 04:46 PM ISTUpdated : Apr 12, 2025, 04:49 PM IST
മിന്നല്‍ ഫിഫ്റ്റി, ഓറഞ്ച് ക്യാപ് തൂക്കി സായ് സുദര്‍ശന്‍; ഐപിഎല്‍ സീസണില്‍ 300 റണ്‍സ് പിന്നിടുന്ന ആദ്യ താരം

Synopsis

ഐപിഎല്‍ പതിനെട്ടാം സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ നിക്കോളാസ് പുരാന് കടുത്ത മത്സരം സമ്മാനിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശന്‍റെ കുതിപ്പ്

ലക്‌നൗ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശന്‍ ഫോം തുടരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ അര്‍ധസെഞ്ച്വറി നേടിയ ഇടംകൈയന്‍ ഓപ്പണറായ സായ് സുദര്‍ശന്‍ ഐപിഎല്‍ 2025ലെ ഓറഞ്ച് ക്യാപ് തലയിലാക്കി. ലക്‌നൗവിന്‍റെ നിക്കോളാസ് പുരാന്‍റെ 288 റണ്‍സ് പിന്തള്ളിയ സായ്, ഈ ഐപിഎല്‍ സീസണില്‍ ആദ്യമായി 300 റണ്‍സ് കടക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലുമെത്തി. സീസണില്‍ സായ് സുദര്‍ശന്‍റെ ആറാം മത്സരമാണിത്. പുരാനും ആറ് മത്സരമാണ് ഇതിനകം കളിച്ചത്. അഞ്ച് കളികളില്‍ 265 റണ്‍സുമായി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ തന്നെ മിച്ചല്‍ മാര്‍ഷാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 

ഐപിഎല്‍ 2025ലെ റണ്‍വേട്ടക്കാരുടെ പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് ലക്നൗവിനെ ഏകനാ സ്റ്റേഡിയത്തില്‍ നടക്കുന്നത്. അതിനാല്‍ മത്സരം അവസാനിക്കുമ്പോള്‍ ഓറഞ്ച് ക്യാപ്പ് സ്ഥാനങ്ങളില്‍ മാറ്റമുണ്ടായേക്കാം. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിന്‍റെ കുന്തമുനയാണ് സായ് സുദര്‍ശന്‍ എന്ന ഇരുപത്തിമൂന്നുകാരന്‍. തമിഴ്നാട് സ്വദേശിയാണ് സായ്. ഐപിഎല്‍ 2025ല്‍ സായ് സുദര്‍ശന്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 82 റൺസ് സായ് സ്വന്തമാക്കിയിരുന്നു. ഈ സീസണില്‍ കളിച്ച ആറ് മത്സരങ്ങളിൽ നാലിലും അർധ സെഞ്ച്വറിയുമായാണ് സായ് സുദര്‍ശന്‍റെ കുതിപ്പ്. ഐപിഎല്‍ കരിയറില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടരെ അഞ്ച് തവണ ഫിഫ്റ്റി അടിക്കുന്ന താരമെന്ന റെക്കോര്‍ഡ് ഇതിനകം സായ് സുദര്‍ശന് സ്വന്തമായി. ഇതിന് പിന്നാലെയാണ് ലക്‌നൗവിലും താരത്തിന്‍റെ അര്‍ധസെഞ്ച്വറി പ്രകടനം. 32 പന്തിലാണ് എല്‍എസ്ജിക്കെതിരെ സായ് സുദര്‍ശന്‍ 50 തികച്ചത്. 

സായ് സുദർശൻ 2022ലാണ് ഗുജറാത്ത് ടൈറ്റൻസ് ക്യാംപിലെത്തുന്നത്. 2023, 2024 സീസണുകളിൽ ഗുജറാത്തിന്‍റെ ബാറ്റിംഗ് നിരയിൽ നിർണായക സാന്നിധ്യമായി. ഇതുവരെ കളിച്ച 31 ഐപിഎല്‍ മത്സരങ്ങളിൽ നിന്ന് 1350ലേറെ റൺസ് നേടിയപ്പോൾ സായ് സുദര്‍ശന്‍റെ പേരിൽ ഒരു തകർപ്പൻ സെഞ്ച്വറിയുമുണ്ട്. ഐപിഎല്‍ കരിയറില്‍ 10 ഫിഫ്റ്റികള്‍ സായ് സുദര്‍ശന്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇത്തവണ 8.5 കോടി രൂപയ്ക്കാണ് സായ് സുദര്‍ശനെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിൽ നിലനിർത്തിയത്.

Read more: ഐപിഎല്‍: മാ'സായ് സുദര്‍ശന്‍'; ഇന്ത്യന്‍ ടീമിലേക്ക് അവകാശവാദം, റണ്‍വേട്ടയില്‍ പുരാനുമായി ഇഞ്ചോടിഞ്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പന്ത് സ്റ്റംപില്‍ തട്ടി, ലൈറ്റും തെളിഞ്ഞു, പക്ഷെ ബെയ്‌ൽസ് മാത്രം വീണില്ല, ജിതേഷ് ശര്‍മയുടെ ഒടുക്കത്തെ ഭാഗ്യം കണ്ട് ഞെട്ടി ആരാധകര്‍
'രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഗൗതം ഗംഭീറിന്‍റെ ആ തീരുമാനം', തുറന്നു പറഞ്ഞ് ഉത്തപ്പയും സ്റ്റെയ്നും