ഐപിഎല്‍: മുംബൈ- ഗുജറാത്ത് ബലാബലത്തിന് ടോസ് വീണു, റബാഡ ഇന്നും പുറത്ത്

Published : May 06, 2025, 07:12 PM ISTUpdated : May 06, 2025, 07:19 PM IST
ഐപിഎല്‍: മുംബൈ- ഗുജറാത്ത് ബലാബലത്തിന് ടോസ് വീണു, റബാഡ ഇന്നും പുറത്ത്

Synopsis

മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് ആവേശ മത്സരം മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഉടന്‍ ആരംഭിക്കും 

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് ആവേശ മത്സരത്തിന് ടോസ് വീണു. വാംഖഡെയില്‍ ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ ശുഭ്‌മാന്‍ ഗില്‍ ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നത്. വാഷിംഗ്‌ടണ്‍ സുന്ദറിന് പകരം അര്‍ഷാദ് ഖാന്‍ പ്ലേയിംഗ് ഇലവനിലെത്തി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ മത്സരത്തിനിറങ്ങാന്‍ തയ്യാറായിട്ടില്ലെന്ന് ഗില്‍ വ്യക്തമാക്കി. അതേസമയം മുംബൈ ഇന്ത്യന്‍സ് ടീമില്‍ മാറ്റമില്ലാതെ ഇറങ്ങുന്നു. 

പ്ലേയിംഗ് ഇലവനുകള്‍

മുംബൈ ഇന്ത്യന്‍സ്: റയാന്‍ റിക്കെള്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ്മ, വില്‍ ജാക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചഹാര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര. 

ഇംപാക്ട് സബ്: കരണ്‍ ശര്‍മ്മ, രാജ് ബാവ, റോബിന്‍ മിന്‍സ്, റീസ് ടോപ്‌ലി, അശ്വനി കുമാര്‍.

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്‌മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍) രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, അര്‍ഷാദ് ഖാന്‍, ജെറാള്‍ഡ് കോട്‌സീ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ. 

ഇംപാക്ട് സബ്: വാഷിംഗ്‌ടണ്‍ സുന്ദര്‍, മഹിപാല്‍ ലോറര്‍, അനൂജ് റാവത്ത്, ദാസുന്‍ ശനക, ഷെര്‍ഫേന്‍ റൂത്തര്‍ഫോഡ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഗില്ലിന് പകരം ഓപ്പണറായി സഞ്ജു?, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ, സാധ്യതാ ഇലവൻ
കളിയുടെ ഗതിമാറ്റിയ 28 പന്തുകള്‍! മോസ്റ്റ് വാല്യുബിള്‍ ഹാർദിക്ക് പാണ്ഡ്യ