
മുംബൈ: ഐപിഎല്ലിലെ കരുത്തൻമാരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഇന്ന് നേർക്കുനേർ.മുംബൈയിലെ വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക.നാല് കളിയിൽ മൂന്നിലും തോറ്റ മുംബൈ ഇന്ത്യൻസിന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്.ബാറ്റർമാരുടെ മങ്ങിയ ഫോമാണ് പ്രധാന പ്രതിസന്ധി.നല്ല തുടക്കം നൽകാനാവാതെ പ്രയാസപ്പെടുന്ന ഓപ്പണർമാർ.ലക്നൗവിനെതിരായ മത്സരത്തിൽ ബാറ്റിംഗിനിടെ തിലക് വർമ്മയെ പിൻവലിച്ച കോച്ച് മഹേല ജയവർധനെയുടെ തീരുമാനത്തിൽ സൂര്യകുമാർ യാദവ് ഉൾപ്പടെയുളളവർ അതൃപ്തരാണെ്ന്നാണ് റിപ്പോര്‍ട്ട്.
ഇതൊരു പടലപ്പിണക്കാമായി വളരാതെ നോക്കണം ടീം മാനേജ്മെന്‍റിന്.റൺ കണ്ടെത്താൻ പാടുപെടുകയാണെങ്കിലും പരിക്കുമാറിയ രോഹിത് ശർമ്മ ടീമിലേക്ക് തിരിച്ചെത്തിയേക്കും. സീസണില്‍ ഇതുവരെ കളിച്ച മൂന്ന് കളികളില്‍ നിന്ന് 21 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്. നായകൻ ഹാർദ്ദിക് പാണ്ഡ്യയുടെ ഓൾ റൗണ്ട് മികവിലും ട്രെന്‍റ് ബോൾട്ടിന്‍റെയും മിച്ചൽ സാന്‍റ്നറുടേയും കൃത്യതയിലും പ്രതീക്ഷയേറെ.ജസ്പ്രീത് ബുമ്ര ബൗളിംഗ് നിരയില്‍ തിരിച്ചെത്തിയേക്കുമെന്നത് മാത്രമാണ് മുംബൈക്ക് ആശ്വാസം നല്‍കുന്ന കാര്യം.
മറുവശത്ത് ആദ്യ രണ്ട് കളി ജയിച്ച് ഏറെ പ്രതീക്ഷനല്‍കിയ ആര്‍സിബിയാകട്ടെ ഗുജറാത്തിനെതിരായ തോല്‍വിയോടെ വീണ്ടും പിന്നിലേക്ക് പോകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വാംഖഡെയിലെ ബാറ്റിംഗ് പറുദീസയിൽ വിരാട് കോലി,ഫിൾ സോൾട്ട് ഓപ്പണിംഗ് സഖ്യം തകർത്തടിച്ചാൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കാര്യങ്ങൾ എളുപ്പമാവും.
ഫോം കണ്ടെത്താന്‍ പാടുപെടുന്ന മലയാളി താരം ദേവ്ദത്ത് പടിക്കലിന്‍റെ പ്രകടനത്തിൽ ആശങ്കയെങ്കിലും ക്യാപ്റ്റൻ രജത് പാട്ടിദാറും ലിയം ലിവിംഗ്സ്റ്റണും ജിതേഷ് ശർമയും മധ്യനിരയ്ക്ക് കരുത്താവും. ക്രുനാൽ പണ്ഡ്യയുടേയും ടിം ഡേവിഡിന്‍റെയും ഓൾറൗണ്ട് മികവ് കളിയുടെ ഗതിയിൽ നിർണായകമാവും.ജോഷ് ഹേസൽവുഡ് ഭുവനേശ്വർകുമാർ,യഷ് ദയാൽ എന്നിവരിലാണ് ബൗളിംഗ് പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!