
ജയ്പൂര്‍:ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് കളികള്‍ അവസാന ഓവറില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒത്തുകളി ആരോപണവും. ലക്നൗവിനെതിരായ മത്സരത്തില്‍ അവസാന മൂന്നോവറില്‍ 25 റണ്‍സും അവസാന ഓവറില്‍ 9 റണ്‍സും മാത്രം ജയിക്കാന്‍ മതിയായിരുന്നിട്ടും രാജസ്ഥാന്‍ രണ്ട് റണ്‍സ് തോല്‍വി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ്ഹോക് കമ്മിറ്റി കണ്‍വീനറായ ജയ്ദീപ് ബിഹാനിയാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയത്.
രാജസ്ഥാന്‍ റോയല്‍സ് താരങ്ങളും ടീം ഉടമ രാജ് കുന്ദ്രയും മുമ്പും ഒത്തുകളിക്ക് പിടിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജയ്ദീപ് ബിഹാനി ന്യൂസ് 18 രാജസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ റോയല്‍സിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രകടനങ്ങളെക്കുറിച്ചും കഴിഞ്ഞ മത്സരങ്ങളില്‍ ഒത്തുകളി നടന്നിട്ടുണ്ടോ എന്നും ബിസിസിഐ അന്വേഷിക്കണമെന്നും ബിഹാനി ആവശ്യപ്പെട്ടു. ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതില്‍ നിന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ നിസാര കാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തിയെന്നും ബിഹാനി പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം അഞ്ചാം വര്‍ഷത്തേക്ക് നീട്ടിയത്. ഞങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമെല്ലാം മത്സരങ്ങള്‍ വിജയകരമായി സംഘടിപ്പികകുകയും ചെയ്തു. എന്നാല്‍ ഐപിഎല്‍ വന്നപ്പോള്‍ എല്ലാറ്റിന്‍റെയും നിയന്ത്രണം സ്പോര്‍ട്സ് കൗണ്‍സില്‍ ഏറ്റെടുത്തു. ഇതിന് അവര്‍ പറഞ്ഞ കാരണം, സവായ് മാന്‍സിംഗ് സ്റ്റേഡിയം മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് ധാരണാപത്രം ഒപ്പിട്ടിട്ടില്ല എന്നായിരുന്നു. ധാരണാപത്രം ഒപ്പിട്ടിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് സ്പോര്‍ട്സ് കൗണ്‍സിലിന് റോയല്‍സ് പണം നല്‍കുന്നതെന്നും ബിഹാനി ചോദിച്ചു.
പാകിസ്ഥാനിലായിരുന്നെങ്കില്‍ അവനെ എപ്പോഴെ പുറത്താക്കിയേനെ,വൈഭവ് സൂര്യവന്‍ശിയെക്കുറിച്ച് മുന്‍ താരം
നേരത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് മതിയായിരുന്നിട്ടും രാജസ്ഥാന്‍ ടൈ വഴങ്ങുകയും പിന്നീട് സൂപ്പര്‍ ഓവറില്‍ തോല്‍വി വഴങ്ങുകയും ചെയ്തിരുന്നു. പിന്നാലെ ലക്നൗവിനെതിരായ മത്സരത്തിലും തോല്‍വി വഴങ്ങിയതോടെയാണ് ടീമിനെതിരെ ഒത്തുകളി ആരോപണവുമായി ബിഹാനി രംഗത്തെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!