ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് തകര്‍പ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 218 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് 117 റൺസ് നേടാനേ സാധിച്ചുള്ളൂ. ട്രെൻഡ് ബോള്‍ട്ടും ജസ്പ്രീത് ബുമ്രയും ദീപക് ചഹറും ഹാര്‍ദിക് പാണ്ഡ്യയും ഉൾപ്പെട്ട മുംബൈയുടെ പേസ് അറ്റാക്കിന് മുന്നിൽ രാജസ്ഥാന്റെ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകരുകയായിരുന്നു.

01:47 PM (IST) May 02
രാജസ്ഥാന് വേണ്ടി ബോൾട്ടും കരൺ ശർമ്മയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി.
09:55 PM (IST) May 01
ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും റയാൻ റിക്കൽട്ടണും അര്‍ദ്ധ സെഞ്ച്വറികൾ നേടി.
09:55 PM (IST) May 01
കഴിഞ്ഞ മത്സരത്തില്‍ വിരലിനേറ്റ പരിക്ക് അവഗണിച്ച് പന്തെറിഞ്ഞ് സന്ദീപ് ക്വാട്ട പൂര്‍ത്തിയാക്കുകയും ഏവരെയും ഞെട്ടിക്കുകയും ചെയ്തിരുന്നു
08:57 PM (IST) May 01
റിക്കെള്‍ട്ടണും (61), രോഹിത്തിനും (53) അര്‍ധസെഞ്ചുറി
08:57 PM (IST) May 01
മുംബൈ ഇന്ത്യന്‍സിന് കരുത്തായി റയാന്‍ റിക്കെള്‍ട്ടണ്‍- രോഹിത് ശര്‍മ്മ സഖ്യം, ആദ്യ വിക്കറ്റില്‍ പിറന്നത് 116 റണ്‍സ്.
07:07 PM (IST) May 01
സഞ്ജു സാംസണ്‍ ഇന്നും കളിക്കുന്നില്ല, രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത് റിയാന്‍ പരാഗ്
06:29 PM (IST) May 01
ജയ്‌പൂരില്‍ അവസാനം നടന്ന രാജസ്ഥാന്‍ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ ഇരു ടീമുകളും 200-ലധികം സ്കോര്‍ ചെയ്തു