ഓറഞ്ച് ക്യാപ്; റൺവേട്ടയിൽ കുതിച്ചുകയറി കോലി, സായ് സുദര്‍ശന് ചങ്കിടിപ്പ് 

Published : Apr 25, 2025, 10:16 AM IST
ഓറഞ്ച് ക്യാപ്; റൺവേട്ടയിൽ കുതിച്ചുകയറി കോലി, സായ് സുദര്‍ശന് ചങ്കിടിപ്പ് 

Synopsis

രാജസ്ഥാൻ റോയൽസിനെതിരെ 42 പന്തുകൾ നേരിട്ട വിരാട് കോലി 70 റൺസെടുത്തു. 

ബെം​ഗളൂരു: ഐപിഎൽ പതിനെട്ടാം എഡിഷനിൽ ബെംഗളൂരുവിനായി തകർപ്പൻ പ്രകടനം തുടരുകയാണ് വിരാട് കോലി. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരെ കോലി 42 പന്തിൽ 70 റൺസെടുത്താണ് മടങ്ങിയത്. 32 പന്തിൽ നിന്നാണ് കോലി രാജസ്ഥാനെതിരെ അർധ സെഞ്ച്വറി കുറിച്ചത്. 8 ബൗണ്ടറിയും 2 സിക്സും അടങ്ങുന്ന ക്ലാസിക് ഇന്നിംഗ്സ്. ഈ ഐപിഎൽ സീസണിലെ അഞ്ചാമത്തെ അർധ സെഞ്ച്വറിയാണ് കോലി നേടിയത്. 

18-ാം സീസണിലെ റൺവേട്ടക്കാരിൽ കിംഗ് കോലി മുന്നിൽ തന്നെയുണ്ട്. 9 മത്സരങ്ങളിൽ നിന്ന് 65.33 ശരാശരിയിൽ 392 റൺസുമായി രണ്ടാം സ്ഥാനത്ത്. 8 മത്സരങ്ങളിൽ നിന്ന് 52.12 ശരാശരിയിൽ 417 റൺസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദര്‍ശൻ മാത്രമാണ് ഇനി കോലിയ്ക്ക് മുന്നിലുള്ളത്. 9 മത്സരങ്ങളിൽ നിന്ന് 47.12 ശരാശരിയിൽ 377 റൺസ് നേടിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് താരം നിക്കോളാസ് പൂരാനാണ് കോലിയ്ക്ക് പിന്നിൽ മൂന്നാമത്. മുംബൈ ഇന്ത്യൻസിന്‍റെ സൂര്യകുമാര്‍ യാദവ് 9 മത്സരങ്ങളിൽ നിന്ന് 62.16 ശരാശരിയിൽ 377 റൺസുമായി നാലാം സ്ഥാനത്തുണ്ട്. 9 മത്സരങ്ങളിൽ നിന്ന് 39.55 ശരാശരിയിൽ 356 റൺസ് നേടിയ രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാളാണ് ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ അഞ്ചാം സ്ഥാനത്ത്. 

അതേസമയം, ഐപിഎല്ലിൽ രാജസ്ഥാനെതിരെ ബെംഗളൂരു 11 റൺസ് ജയമാണ് സ്വന്തമാക്കിയത്. 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 9 വിക്കറ്റ് നഷ്ടത്തിൽ 194 റൺസിൽ ഒതുങ്ങി. ആറാം ജയത്തോടെ ആര്‍സിബി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 9 മത്സരങ്ങളിൽ 7 പരാജയങ്ങൾ ഏറ്റുവാങ്ങിയ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ 8-ാം സ്ഥാനത്താണ്. 

READ MORE: ജീവൻമരണ പോരാട്ടത്തിന് ധോണിയും ടീമും, ജയിക്കാനുറച്ച് സൺറൈസേഴ്സ്; ഐപിഎല്ലിൽ ഇന്ന് വാശിക്കളി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

25.20 കോടി! വടംവലിക്കൊടുവില്‍ കാമറൂണ്‍ ഗ്രീനിനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈക്ക് നിരാശ
കോടികള്‍ മറിഞ്ഞ ലേലത്തിനൊടുവില്‍ കാമറൂണ്‍ ഗ്രീന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍; പൃഥ്വി ഷായെ ആര്‍ക്കും വേണ്ട