ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടിയതിന് പിന്നാലെ റിഷഭ് പന്തിനെ കാത്ത് മറ്റൊരു ചുമതല കൂടി

Published : Jan 19, 2025, 11:36 AM IST
ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടിയതിന് പിന്നാലെ റിഷഭ് പന്തിനെ കാത്ത് മറ്റൊരു ചുമതല കൂടി

Synopsis

വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കായിരുന്നു റിഷഭ് പന്തിനെ ലക്നൗവിലെത്തിച്ചത്

ലക്നൗ: മലയാളി താരം സഞ്ജു സാംസമെ പിന്തള്ളി ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടിയതിന് പിന്നാലെ റിഷഭ് പന്തിന് പുതിയൊരു ചുമതല കൂടി. ഐപിഎല്ലില്‍ ലക്നോ സൂപ്പര്‍ ജയന്‍റ്സിന്‍റെ നായകനായി റിഷഭ് പന്തിനെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതായി ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായാണ് റിഷഭ് പന്ത് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് ലക്നൗവിലെത്തിയത്.

വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കായിരുന്നു റിഷഭ് പന്തിനെ ലക്നൗവിലെത്തിച്ചത്. ആദ്യ മൂന്ന് സീസണിലും ടീമിനെ നയിച്ച കെ എല്‍ രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോയതോടെയാണ് ലക്നൗ പുതിയ നായകനായി റിഷഭ് പന്തിനെ നിയമിക്കുന്നത്. ലേലത്തിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ നിക്കൊളാസ് പുരാനെ ലക്നൗ ടീമില്‍ നിലനിര്‍ത്തിയത് ക്യാപ്റ്റനാക്കാനാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുരാന് പുറമെ രവി ബിഷ്ണോയ്, മായങ്ക് യാദവ്, ആയുഷ് ബദോനി, മൊഹ്സിന്‍ ഖാന്‍ എന്നിവരെയാണ് ലേലത്തിന് മുമ്പ് ലക്നൗ നിലനിര്‍ത്തിയ താരങ്ങള്‍.

ചാമ്പ്യൻസ് ട്രോഫി ടീമില്‍ സഞ്ജുവിന് പകരം എന്തുകൊണ്ട് റിഷഭ് പന്ത്; തുറന്നു പറഞ്ഞ് സുനില്‍ ഗവാസ്കര്‍

2016 മുതല്‍ ഡല്‍ഹിക്കായി കളിച്ച റിഷഭ് പന്ത് 2021ലാണ് ഡല്‍ഹിയുടെ ക്യാപ്റ്റനായത്. കാര്‍ അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് 2023ലെ ഐപിഎല്‍ നഷ്ടമായെങ്കിലും കഴിഞ്ഞ സീസണിലും റിഷഭ് പന്ത് ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.

റിഷഭ് പന്ത്, എയ്ഡൻ മാർക്രം,ഡേവിഡ് മില്ലർ, മിച്ചൽ മാർഷ്, ആവേശ് ഖാൻ,അബ്ദുൾ സമദ്, ആര്യൻ ജുയൽ, ആകാശ് ദീപ്, ഹിമ്മത് സിംഗ്,എം സിദ്ധാർത്ഥ്, ദിഗ്വേഷ് സിംഗ്, ഷഹബാസ് അഹമ്മദ്,ആകാശ് സിംഗ്, ഷമർ ജോസഫ്,പ്രിൻസ് യാദവ്, യുവരാജ് ചൗധരി, രാജ്വർധൻ ഹംഗാർഗേക്കർ,അർഷിൻ കുൽക്കർണി,മാത്യു ബ്രീറ്റ്‌സ്‌കെ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്