സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സഞ്ജുവിനായി വാദിച്ച് ഗംഭീര്‍, റിഷഭ് പന്തിനായി അഗാര്‍ക്കറും രോഹിത്തും

Published : Jan 19, 2025, 10:27 AM ISTUpdated : Jan 19, 2025, 10:28 AM IST
സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സഞ്ജുവിനായി വാദിച്ച് ഗംഭീര്‍, റിഷഭ് പന്തിനായി അഗാര്‍ക്കറും രോഹിത്തും

Synopsis

സെലക്ഷന്‍ കമ്മിറ്റി യോഗത്തിനുശേഷം അഗാര്‍ക്കറും രോഹിത്തും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സഞ്ജുവിനെ ഒഴിവാക്കയതിനെ സംബന്ധിച്ച ചോദ്യങ്ങളൊന്നും ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം ലഭിച്ചതുമില്ല.

മുംബൈ: ചാമ്പ്യൻസ് ട്രോഫി ടീമിനെ തെര‍ഞ്ഞെടുക്കാനായി ഇന്നലെ മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗം രണ്ട് മണിക്കൂറിലേറെ നീളാന്‍ കാരണമായത് രണ്ടാം വിക്കറ്റ് കീപ്പറെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെ ടീമിലെടുക്കണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റിഷഭ് പന്ത് തന്നെ തുടരട്ടെയെന്ന നിലപാടിലായിരുന്നു.ഇത് സംബന്ധിച്ച തര്‍ക്കമാണ് സെലക്ഷന്‍ കമ്മിറ്റി യോഗം രണ്ട് മണിക്കൂറിലേറെ നീളാന്‍ കാരണമെന്നാണ് സൂചന.

തര്‍ക്കത്തിനൊടുവില്‍ ഗംഭീറിന്‍റെ ആവശ്യം തള്ളി റിഷഭ് പന്തിനെ ടീമിലെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാര്‍ദ്ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കണമെന്ന കോച്ച് ഗൗതം ഗംഭീറിന്‍റെ ആവശ്യവും അഗാര്‍ക്കറും രോഹിത്തും നിരസിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ശുഭ്മാന്‍ ഗില്ലിനെയാണ് ഇരുവരും പിന്തുണച്ചത്. അങ്ങനെ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.

'സഞ്ജുവിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍'..., ചാമ്പ്യൻസ് ട്രോഫി ടീമിനെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍

സെലക്ഷന്‍ കമ്മിറ്റി യോഗത്തിനുശേഷം അഗാര്‍ക്കറും രോഹിത്തും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സഞ്ജുവിനെ ഒഴിവാക്കയതിനെ സംബന്ധിച്ച ചോദ്യങ്ങളൊന്നും ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം ലഭിച്ചതുമില്ല. അതേസമയം, സഞ്ജുവിനെതിരായ നിലപാട് കടുപ്പിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനും(കെസിഎ) രംഗത്തെത്തി. വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായുളള പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സഞ്ജു ഒരുവരി ഇ മെയിലിലൂടെ അറിയിക്കുകയായിരുന്നുവെന്നും അതിനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ലെന്ന് കെസിഎ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ് പറഞ്ഞു.

ഒരു സീനിയര്‍ താരം പ്രതികരിക്കേണ്ടത് ഇങ്ങനെയല്ലെന്നും ക്യാംപില്‍ പങ്കെടുക്കാത്തവരെ വിജയ് ഹസാരെ ട്രോഫിക്കായി പരിഗണിക്കാനാവില്ലെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. എന്നാല്‍ ഇന്ത്യൻ ടീമിലെ മറ്റ് സീനിയര്‍ താരങ്ങള്‍ക്ക് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിന് അതാത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ നല്‍കുന്ന പരിഗണന തനിക്കും കെസിഎയില്‍ നിന്ന് ലഭിക്കണമെന്ന നിലപാടിലാണ് സഞ്ജു. ക്യാംപില്‍ പങ്കെടുക്കാതിരുന്ന സഞ്ജു പിന്നീട വിജയ് ഹസാരെയില്‍ കളിക്കാമെന്ന് അറിയിച്ചിട്ടും ടീമിലെടുക്കാന്‍ കെസിഎ തയാറായതുമില്ല.

സഞ്ജു സാംസണ്‍ ക്യാപ്റ്റൻ; ചാമ്പ്യൻസ് ട്രോഫി ടീമിലിടം നഷ്ടമായ നിര്‍ഭാഗ്യവാൻമാരുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ!

ഏത് താരമായാലും ടീമിലേക്ക് തോന്നുംപോലെ വരാനും പോകാനും കഴിയില്ലെന്നാണ് ഇക്കാര്യത്തില്‍ കെസിഎയുടെ നിലപാട്. എന്നാല്‍ ഇപ്പോഴുണ്ടായ വിവാദങ്ങളില്‍ തല്‍ക്കാലം ഒന്നും പ്രതികരിക്കേണ്ടെന്നാണ് സഞ്ജുവിന്‍റെ തീരുമാനമെന്നും അറിയുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പങ്കെടുക്കാനായി സഞ്ജു ഇന്ത്യൻ ടീമിനൊപ്പം കൊല്‍ക്കത്തയിലേക്ക് പോവുകയും ചെയ്തു. 22നാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്