സിംഗിളുമില്ല, ഡബിളുമില്ല; പഞ്ചാബിനെതിരെ 14കാരൻ വൈഭവ് നേടിയ 40 റൺസ് മുഴുവൻ സിക്സറുകളും ബൗണ്ടറികളും മാത്രം! 

Published : May 19, 2025, 12:33 PM IST
സിംഗിളുമില്ല, ഡബിളുമില്ല; പഞ്ചാബിനെതിരെ 14കാരൻ വൈഭവ് നേടിയ 40 റൺസ് മുഴുവൻ സിക്സറുകളും ബൗണ്ടറികളും മാത്രം! 

Synopsis

വൈഭവ് സൂര്യവൻഷിയും യശസ്വി ജയ്സ്വാളും തകര്‍പ്പൻ തുടക്കമാണ് രാജസ്ഥാന് നൽകിയത്. 

അഹമ്മദാബാദ്: ഐപിഎല്ലിൽ വീണ്ടും അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്തിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ 'വണ്ടര്‍ കിഡ്' വൈഭവ് സൂര്യവൻഷി. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ വെറും 15 പന്തുകളിൽ നിന്ന് വൈഭവ് നേടിയത് 40 റൺസ്. എന്നാൽ, 14കാരനായ വൈഭവ് 40 റൺസ് എങ്ങനെ നേടിയെന്നതാണ് കൗതുകമുണര്‍ത്തുന്നത്. 

15 പന്തുകൾ നേരിട്ട വൈഭവ് ഒരു സിംഗിളോ ഡബിളോ പോലും ഓടിയെടുത്തിട്ടില്ല എന്നതാണ് ശ്രദ്ധേയം. പകരം നാല് സിക്സറുകളും നാല് ബൗണ്ടറികളുമാണ് വൈഭവിന്‍റെ ബാറ്റിൽ നിന്ന് പിറന്നത്. ചുരുക്കിപ്പറഞ്ഞാൽ വൈഭവ് നേടിയ 40 റൺസും സിക്സറുകളും ഫോറുകളും മാത്രമാണ്. സ്ട്രൈക്ക് റേറ്റാകട്ടെ 267ഉം. അതേസമയം, 220 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം മുന്നിൽക്കണ്ട് ഇറങ്ങിയ രാജസ്ഥാന് വൈഭവും യശസ്വി ജയ്സ്വാളും ചേര്‍ന്ന് തകര്‍പ്പൻ തുടക്കമാണ് നൽകിയത്. വെറും 2.5 ഓവറിൽ ടീം സ്കോര്‍ 50 കടന്നിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിൽ രാജസ്ഥാൻ ടീം നേടുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ 50 റൺസാണ് പഞ്ചാബിനെതിരെ പിറന്നത്. 2023ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 2.4 ഓവറിൽ 50 റൺസ് നേടിയതാണ് രാജസ്ഥാന്റെ ഏറ്റവും വേഗമേറിയ 50 റൺസ്. 

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സ് പത്ത് റൺസിനാണ് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചത്. പഞ്ചാബിന്റെ 219 റൺസ് പിന്തുടർന്ന രാജസ്ഥാന് ഏഴ് വിക്കറ്റിന് 209 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. പവർ പ്ലേയിൽ ഒരു വിക്കിറ്റിന് 89 റൺസ് എന്ന നിലയിലെത്തിയിട്ടും വിജയലക്ഷ്യം മറികടക്കാൻ രാജസ്ഥാന് കഴിഞ്ഞില്ല. കൈയ്യെത്തും ദൂരെ രാജസ്ഥാൻ വഴങ്ങുന്ന നാലാം തോൽവിയായി പഞ്ചാബിനെതിരായ മത്സരം മാറി. സീസണിൽ ആകെ പത്താം തവണയാണ് രാജസ്ഥാൻ പരാജയപ്പെടുന്നത്.

53 റൺസെടുത്ത ധ്രുവ് ജുറെലും 50 റൺസെടുത്ത യശസ്വി ജയ്സ്വാളും 40 റൺസെടുത്ത വൈഭവ് സൂര്യവൻഷിയും മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്. സഞ്ജു സാംസണും റിയാൻ പരാഗും ഷിമ്രോൺ ഹെറ്റ്മെയറും നിരാശപ്പെടുത്തിയപ്പോൾ പഞ്ചാബ് കളിപിടിച്ചു. 37 പന്തിൽ 70 റൺസെടുത്ത നെഹാൽ വധേരയുടേയും 30 പന്തിൽ പുറത്താവാതെ 59 റൺസെടുത്ത ശശാങ്ക് സിംഗിന്‍റെയും ബാറ്റിംഗ് കരുത്തിലാണ് പഞ്ചാബ് കൂറ്റൻ സ്കോറിലെത്തിയത്. എട്ടാം ജയത്തോടെ 17 പോയിന്‍റുമായി പഞ്ചാബ് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല