'അടുത്തകാലത്തൊന്നും ധോണി ഒരു മത്സരം ഫിനിഷ് ചെയ്തതായി ഓര്‍മയിലില്ല', വിമര്‍ശനവുമായി സെവാഗ്

Published : Mar 31, 2025, 12:54 PM ISTUpdated : Mar 31, 2025, 01:36 PM IST
'അടുത്തകാലത്തൊന്നും ധോണി ഒരു മത്സരം ഫിനിഷ് ചെയ്തതായി ഓര്‍മയിലില്ല', വിമര്‍ശനവുമായി സെവാഗ്

Synopsis

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ധോണി പുറത്തായതിന് പിന്നാലെ വിമര്‍ശനവുമായി സെവാഗ് രംഗത്ത്. 25 പന്തില്‍ 54 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അവസാന ഓവറില്‍ ധോണി പുറത്തായി.

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴാമനായി ബാറ്റിംഗിനിറങ്ങിയെങ്കിലും മത്സരം ഫിനിഷ് ചെയ്യാനാവാതെ പുറത്തായതിന് പിന്നാലെ ധോണിക്കെതിരെ വിമര്‍ശനവുമായി മുന്‍ സഹതാരം വീരേന്ദര്‍ സെവാഗ്. ധോണി ക്രീസിലെത്തുമ്പോള്‍ ചെന്നൈക്ക് ജയിക്കാൻ 25 പന്തില്‍ 54 റണ്‍സായിരുന്നുവേണ്ടിയിരുന്നത്. 12 പന്തില്‍ 13 റണ്‍സുമായി രവീന്ദ്ര ജഡേജയായിരുന്നു ധോണിക്കൊപ്പം ക്രീസില്‍.

സന്ദീപ് ശര്‍മ എറിഞ്ഞ പതിനേഴാം ഓവറില്‍ 9 റണ്‍സ് മാത്രമെടുത്ത ധോണിയ്ക്കും ജഡേജക്കും മഹീഷ് തീക്ഷണ എറിഞ്ഞ പതിനെട്ടാം ഓവറില്‍ ആറ് റൺസ് മാത്രമാണ് നേടാനായത്. തീക്ഷണുടെ ഫുള്‍ടോസ് ധോണി നഷ്ടമാക്കുകയും ചെയ്തു. ഇതോടെ രണ്ടോവറില്‍ വിജയലക്ഷ്യം 39 റണ്‍സായി. തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ധോണി സിക്സും ഫോറും പറത്തി. ജഡേജയും അവസാന പന്തില്‍ സിസ്ക് നേടിയതോടെ 19 റണ്‍സടിച്ച ചെന്നൈ അവസാന ഓവറിലെ ലക്ഷ്യം 20 ആക്കി. എന്നാല്‍ സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ധോണി ഹെറ്റ്മെയറിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായതോടെ ചെന്നൈയുടെ വിജയപ്രതീക്ഷ മങ്ങി.

ഐപിഎല്‍: വാങ്കഡെയില്‍ ഇന്ന് വമ്പന്‍ പോരാട്ടം, ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ്; എതിരാളികള്‍ കൊല്‍ക്കത്ത

ആ ഓവറില്‍ 13 റണ്‍സ് മാത്രമെടുക്കാനെ ചെന്നൈക്കായുള്ളു. എത്ര വലിയ കളിക്കാരാനായാലും 20 പന്തില്‍ 40 റണ്‍സ് എടുക്കുക എന്നത് വെല്ലുവിളി തന്നെയാണെന്ന് മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ് പറഞ്ഞു. ഒന്നോ രണ്ടോ അവസരങ്ങളിലൊക്കെ ചിലപ്പോള്‍ അത് നേടാനായേക്കും. അക്സര്‍ പട്ടേലിനെതിരെ 24-25 റണ്‍സ് ധോണി മുമ്പ് ഇതുപോലെ നേടിയിട്ടുണ്ട്. അതുപോലെ ഇര്‍ഫാന്‍ പത്താനെതിരെ ധരംശാലയില്‍ 19-20 റണ്‍സ് അടിച്ചിട്ടുണ്ട് . അതല്ലാതെ സമീപകാലത്ത് ധോണി അത്തരത്തില്‍ മത്സരം ഫിനിഷ് ചെയ്തത് ആരുടെയെങ്കിലും ഓര്‍മയിലുണ്ടോ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു മത്സരത്തില്‍ പോലും 180 റണ്‍സിന് മുകളിലുള്ള വിജയലക്ഷ്യം ചെന്നൈ പിന്തുടര്‍ന്ന് ജയിച്ചിട്ടില്ലെന്നതും കാണാതിരുന്നൂകൂടെന്നും സെവാഗ് ക്രിക് ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.

'ധാരാളം മലയാളം, തമിഴ്, തെലുങ്ക് സിനിമകൾ കാണാറുണ്ട്; വിക്കറ്റെടുത്തശേഷം പുഷ്പ സ്റ്റൈൽ ആഘോഷത്തെക്കുറിച്ച് ഹസരങ്ക

തൊട്ട് മുന്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഒമ്പതാമനായി ക്രീസിലിറങ്ങിയ ധോണിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്നലെ ഏഴാമനായി ക്രീസിലെത്തിയെങ്കിലും ധോണി 11 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും