പവർ പ്ലേ ലഖ്നൗ അങ്ങെടുത്തു; ഒരു വിക്കറ്റ് നഷ്ടം, അടിച്ചുതകർത്ത് മിച്ചൽ മാർഷ് 

Published : Mar 24, 2025, 08:05 PM ISTUpdated : Mar 24, 2025, 08:08 PM IST
പവർ പ്ലേ ലഖ്നൗ അങ്ങെടുത്തു; ഒരു വിക്കറ്റ് നഷ്ടം, അടിച്ചുതകർത്ത് മിച്ചൽ മാർഷ് 

Synopsis

പവർ പ്ലേ അവസാനിക്കുമ്പോൾ ലഖ്നൗ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിൽ. 

വിശാഖപട്ടണം: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലഖ്നൌ സൂപ്പർ ജയന്റ്സിന് മികച്ച തുടക്കം. ഒന്നാം ഇന്നിംഗ്സ് പവർ പ്ലേ പൂർത്തിയാകുമ്പോൾ ലഖ്നൌ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എന്ന നിലയിലാണ്. 43 റൺസുമായി മിച്ചൽ മാർഷും 5 റൺസുമായി നിക്കോളാസ് പൂരാനുമാണ് ക്രീസിൽ. 

മിച്ചൽ സ്റ്റാർക്ക് തുടങ്ങിവെച്ച ആദ്യ ഓവറിൽ 7 റൺസാണ് പിറന്നത്. സ്റ്റാർക്കിന്റെ നേരിട്ട ആദ്യ പന്ത് തന്നെ പടുകൂറ്റൻ സിക്സർ പറത്തി മിച്ചൽ മാർഷ് നിലപാട് വ്യക്തമാക്കി. പിന്നാലെ രണ്ടാം ഓവറിൽ 5 റൺസ് മാത്രം വഴങ്ങി അക്സർ പട്ടേൽ പിടിമുറുക്കി. സ്റ്റാർക്ക് മടങ്ങിയെത്തിയ മൂന്നാം ഓവറിൽ മാത്രം 21 റൺസാണ് പിറന്നത്. എയ്ഡൻ മാർക്രം ഒരു സിക്സറിൽ തുടങ്ങിയ ഓവർ മാർഷ് രണ്ട് ബൌണ്ടറികളും ഒരു സിക്സറും കൂടി പായിച്ചാണ് അവസാനിപ്പിച്ചത്. നാലാം ഓവറിൽ വീണ്ടും അക്സർ പട്ടേൽ ഡൽഹിയെ സമ്മർദ്ദത്തിൽ നിന്ന് കരകയറ്റി. 7 റൺസ് മാത്രമേ ഈ ഓവറിൽ ലഖ്നൌവിന് നേടാനായുള്ളൂ. 

അഞ്ചാം ഓവറിൽ അക്സർ പട്ടേൽ വരുത്തിയ ബൌളിംഗ് ചേഞ്ച് ഫലം കണ്ടു. സ്റ്റാർക്കിന് പകരമെത്തിയ വിപ്രാജ് നിഗം 10 റൺസ് വഴങ്ങിയെങ്കിലും എയ്ഡൻ മാർക്രമിന്റെ വിക്കറ്റ് വീഴ്ത്തി. 5 ഓവർ പിന്നിട്ടപ്പോൾ തന്നെ ടീം സ്കോർ 50ൽ എത്തിയിരുന്നു. പവർ പ്ലേയുടെ അവസാന ഓവറിൽ മുകേഷ് കുമാറിനെ കടന്നാക്രമിച്ച് മാർഷ് ലഖ്നൌവിന്റെ സ്കോർ ഉയർത്തി. 14 റൺസാണ് ഈ ഓവറിൽ പിറന്നത്. 

READ MORE: നി‍ർണായക ടോസ് വിജയിച്ച് ഡൽഹി ക്യാപിറ്റൽസ്; ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ഫീൽഡിംഗ് തിരഞ്ഞെടുത്തു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അങ്ങനെ അതും സംഭവിച്ചു! ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ 232 വർഷത്തെ ചരിത്രം തിരുത്തി പാകിസ്ഥാനിലെ ടീം, പ്രതിരോധിച്ചത് 40 റൺസ് !
സിദ്ധരാമയ്യ യെസ് മൂളി, ആര്‍സിബി ആരാധകര്‍ക്ക് ആഘോഷിക്കാനിനിയെന്ത് വേണം, ഹോം ഗ്രൗണ്ട് ചിന്നസ്വാമി തന്നെ!