
റോയല്‍ ചലഞ്ചേഴ്‌സിനായി ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ഇന്ത്യൻ താരം. വിരാട് കോലിയുടേതല്ലാതെ മറ്റേത് മുഖം മനസിലേക്ക് വരാൻ ആണ്. അതും എട്ട് സെഞ്ചുറികള്‍ സ്വന്തം പേരിലുള്ള ഒരാള്‍. എന്നാല്‍ വിരാട് കോലിയല്ല അത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി മൂന്നക്കം തൊട്ട ഇന്ത്യക്കാരനും അയാളും ഒന്നാണ്. മനീഷ് പാണ്ഡെ. 2009 എഡിഷനിലായിരുന്നു മനീഷിന്റെ ഇന്നിങ്സ്. ഡെക്കാൻ ചാർജേഴ്‌സിനെതിരെ.
അന്ന് പ്രായം വെറും 19 വയസ് മാത്രമായിരുന്നു വലം കയ്യൻ ബാറ്റർക്ക്. 73 പന്തില്‍ 114 റണ്‍സായിരുന്നു മനീഷിന്റെ സമ്പാദ്യം. 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ ബാറ്റ് ചെയ്തത് 156 സ്ട്രൈക്ക് റേറ്റില്‍. ആ മത്സരത്തില്‍ കോലി ഒൻപത് പന്തില്‍ 19 റണ്‍സെടുത്ത് പുറത്താകാതെയും നിന്നു.
മനീഷ് കഴിഞ്ഞാല്‍ കോലി തന്നെയാണ് കെട്ടോ. രണ്ട് തവണ 113 റണ്‍സ് സ്കോര്‍ ചെയ്തിട്ടുണ്ട് കോലി ഐപിഎല്ലില്‍. ഒന്ന് 2016ല്‍ കിങ്സ് ഇലവൻ പഞ്ചാബിനും മറ്റൊന്ന് 2024ല്‍ രാജസ്ഥാൻ റോയല്‍സിനുമെതിരെ.
Powered By:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!