ഐപിഎല്‍ 2026: ഐപിഎല്ലില്‍ ഏറ്റവും വലിയ റണ്‍വരള്‍ച്ചയുണ്ടായ മത്സരം

Published : Apr 08, 2026, 02:42 PM IST
IPL

Synopsis

ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് ഇന്നിങ്സുകളിലുമായി ഏറ്റവും കുറവ് റണ്‍സ് പിറന്ന മത്സരം

ബെംഗളൂരു 49 റണ്‍സില്‍ ഓള്‍ ഔട്ടായ മത്സരത്തില്‍ അല്ല അത് സംഭവിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് ഇന്നിങ്സുകളിലുമായി ഏറ്റവും കുറവ് റണ്‍സ് പിറന്ന മത്സരം. ആരൊക്കെ തമ്മിലായിരുന്നെന്ന് പറയാം.

2017 എഡിഷനിലായിരുന്നു മത്സരം. സഞ്ജു സാംസണ്‍ ഭാഗമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സായിരുന്നു ഒരുവശത്ത്, മറുപുറത്ത് കിങ്സ് ഇലവൻ പഞ്ചാബും. കൃത്യം 25 ഓവറില്‍ അവസാനിച്ച മത്സരത്തില്‍ സ്കോർബോര്‍ഡിലേക്ക് ആകെ ചേര്‍ക്കപ്പെട്ടത് 135 റണ്‍സായിരുന്നു.

അന്ന് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കേവലം 68 റണ്‍സിനാണ് പുറത്താകുന്നത്. അതും 17.2 ഓവറില്‍. ഡല്‍ഹിയുടെ മൂന്നേ മൂന്ന് ബാറ്റർമാര്‍ മാത്രമാണ് രണ്ടക്കം പോലും കടന്നത്. സന്ദീപ് ശർമ, അക്സര്‍ പട്ടേല്‍, വരുണ്‍ ആരോണ്‍ എന്നിവരുടെ ബൗളിങ് മികവാണ് പഞ്ചാബിനെ തുണച്ചത്.

മറുപടിക്കിറങ്ങിയ പഞ്ചാബ് എട്ട് ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയം സ്വന്തമാക്കി. മാ‍ര്‍ട്ടിൻ ഗുപ്റ്റിലും ഹാഷിം അംലയുമായിരുന്നു അന്ന് പഞ്ചാബിനായി ബാറ്റെടുത്തത്. ഗുപ്റ്റിലാകട്ടെ അര്‍ദ്ധ സെഞ്ചുറി നേടുകയും ചെയ്തു.

Powered By:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ജയിച്ചു തുടങ്ങി, തോറ്റ് തുടരുന്നു; മുംബൈയെ ഇനിയും ഭയക്കണോ?
ഐപിഎല്‍ 2026: വൈഭവ് വൈബ്; ബുമ്രയെ ഗ്യാലറിയിലേക്ക് തൂക്കി, ബോള്‍ട്ടിനേയും വെറുതെ വിട്ടില്ല!