ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ രാജസ്ഥാൻ ബഹുദൂരം മുന്നില്‍, സഞ്ജുവിന്‍റെ ചെന്നൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത്

Published : Apr 02, 2026, 04:23 PM IST
Vaibhav Sooryavanshi-Sanju Samson

Synopsis

ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ജയിച്ചു കയറിയ ഡല്‍ഹി ക്യാപിറ്റല്‍സ് + 1.40 നെറ്റ് റണ്‍റേറ്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കൊല്‍ക്കത്തയെ തകര്‍ത്ത് വിജയത്തുടക്കമിട്ട മുംബൈ ഇന്ത്യൻസ് +0.69 നെറ്റ് റണ്‍റേറ്റുമായി നാലാം സ്ഥാനത്താണ്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ എല്ലാ ടീമുകളും ഓരോ മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നേടിയ വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റില്‍(+4.17) എതിരാളികളെക്കാള്‍ മുന്നിലെത്തിയാണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയ നിലനിലെ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആണ് രണ്ടാം സ്ഥാനത്ത്. +2.91 എന്ന മികച്ച നെറ്റ് റണ്‍റേറ്റും ആര്‍സിബിക്കുണ്ട്.

ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ജയിച്ചു കയറിയ ഡല്‍ഹി ക്യാപിറ്റല്‍സ് + 1.40 നെറ്റ് റണ്‍റേറ്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ കൊല്‍ക്കത്തയെ തകര്‍ത്ത് വിജയത്തുടക്കമിട്ട മുംബൈ ഇന്ത്യൻസ് +0.69 നെറ്റ് റണ്‍റേറ്റുമായി നാലാം സ്ഥാനത്താണ്. ആദ്യ കളിയില്‍ ഗുജറാത്തിനെതിരെ വിറച്ചു ജയിച്ച പഞ്ചാബ് കിംഗ്സ് +0.51 നെറ്റ് റണ്‍റേറ്റുമായി അഞ്ചാം സ്ഥാനത്താണ്.

 

ആദ്യ കളി തോറ്റെങ്കിലും പഞ്ചാബിനെതിരെ പൊരുതി തോറ്റ ഗുജറാത്താണ് -0.51 നെറ്റ് റണ്‍റേറ്റുമായി ആറാം സ്ഥാനത്ത്. മുംബൈയോട് ആദ്യ കളിയില്‍ തോറ്റ കൊല്‍ക്കത്ത ഏഴാമതാണ്. ഇന്നലെ ഡല്‍ഹിയോട് തോറ്റ ലക്നൗ എട്ടാമതും സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒമ്പതാമതുമാണ്. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് കനത്ത തോല്‍വി വഴങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് -4.17 നെറ്റ് റണ്‍റേറ്റുമായി അവസാന സ്ഥാനത്താണ്. പോയന്‍റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനക്കാരാണ് പ്ലേ ഓഫിന് യോഗ്യത നേടുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐപിഎല്‍ കളിക്കാൻ അനുമതിയില്ല, വിരമിക്കൽ ഭീഷണിയുമായി ലങ്കൻ താരം, ക്രിക്കറ്റ് ബോര്‍ഡിനെതിരെ കോടതിയില്‍
'സൂര്യവന്‍ഷിയെ കണ്ട് പഠിക്ക്'; റിഷഭ് പന്തിന് ഉപദേശവുമായി മുന്‍ ഇംഗ്ലണ്ട് താരം