പരിക്കിനെ തുടർന്ന് ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യയുടെയും ഹർഷിത് റാണയുടെയും ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വൈകും. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ പരിശീലനത്തിനിടെ ഇരുവർക്കും വീണ്ടും പരിക്കേൽക്കുകയായിരുന്നു.
ബെംഗളൂരു: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയുടെയും ഹര്‍ഷിത് റാണയുടെയും ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വീണ്ടും വൈകുമെന്ന് റിപ്പോര്‍ട്ട്. പരിക്കിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ഇരുവരും പരിചരണത്തിലാണ്. 2026 ഐപിഎല്ലിന് ശേഷമാണ് ഹാര്‍ദിക് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലാണ് ഹര്‍ഷിത് അവസാനമായി ഇന്ത്യക്കായി കളിച്ചത്. റിപ്പോര്‍ട്ട് അനുസരിച്ച്, വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇരുവരുടെയും പങ്കാളിത്തം സംശയത്തിലാണ്.
ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചുവരവിന്റെ പാതയിലായിരുന്ന ഹാര്‍ദിക്കിന്, മാച്ച് സിമുലേഷനിടെ വലത് കാല്‍ക്കണ്ടത്തില്‍ വീണ്ടും വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്‌കാനിങ്ങിന് ശേഷം, കുറഞ്ഞത് എട്ട് ആഴ്ചത്തേക്ക് വിറ്റാമിന്‍ ഡി മരുന്നുകളും ബിസ്‌ഫോസ്‌ഫൊണേറ്റ് തെറാപ്പിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മറുവശത്ത്, പേസ് ബോളിങ് ഓള്‍റൗണ്ടറായ ഹര്‍ഷിത് റാണയ്ക്കും മാച്ച് സിമുലേഷനിടയില്‍ ഇടത് കാലിലെ തുടയില്‍ നേരിയ വേദന അനുഭവപ്പെട്ടു. ഇതിനുപുറമെ പനിയും തൊണ്ടവേദനയും ജലദോഷവും കൂടിയായതോടെ, താരം പൂര്‍ണമായി സുഖം പ്രാപിച്ച ശേഷമേ പരിശീലനത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ.
ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 15 വരെ അഞ്ച് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും അടങ്ങിയതാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് വൈറ്റ് ബോള്‍ പര്യടനം. തുടര്‍ന്ന് നവംബര്‍ 19 മുതല്‍ 23 വരെ വെല്ലിംഗ്ടണിലും, നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ ക്രൈസ്റ്റ് ചര്‍ച്ചിലും ടെസ്റ്റ് മത്സരങ്ങള്‍ നടക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിലവില്‍ ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്തും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്. ഇതിനിടെ, ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ന്യൂസിലാന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. മിച്ചല്‍ സാന്റ്‌നറാണ് ടീമിനെ നയിക്കുന്നത്.
ന്യൂസിലന്‍ഡ് ടീം: മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വെ, ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസന്‍, സാക്ക് ഫൗള്‍ക്‌സ്, മാറ്റ് ഹെന്റി, ബെവോണ്‍ ജേക്കബ്‌സ്, കെയ്ല്‍ ജാമിസണ്‍, ആദം മില്‍നെ, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സീഫര്‍ട്ട്, നഥാന്‍ സ്മിത്ത്.

